കോഴിക്കോട്: തിരൂരങ്ങാടി മുന്നിയൂർ ഹൈസ്കൂളിലെ അധ്യാപകനും വടകര എടച്ചേരി സ്വദേശിയുമായ കെ.കെ. അനീഷിെൻറ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ ക്രൈംബ്രാഞ്ചിന്. മലമ്പുഴ, തിരൂരങ്ങാടി, നല്ലളം എന്നീ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി ലോക്നാഥ് െബഹ്റ ഉത്തരവിട്ടത്. െഎ.ജി എസ്. ശ്രീജിത്തിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാവും അന്വേഷിക്കുക. നേരത്തേ മനുഷ്യാവകാശ കമീഷനുവേണ്ടി കേസിൽ അന്വേഷണം നടത്തിയത് എസ്. ശ്രീജിത്തായിരുന്നു.
സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിനു പിന്നാലെ 2014 െസപ്റ്റംബർ രണ്ടിനാണ് അനീഷിെന മലമ്പുഴയിലെ ലോഡ്ജിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. മലമ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അനീഷിനെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തതിെൻറയും പിന്നീട് പിരിച്ചുവിട്ടതിെൻറയും വിവരങ്ങൾ പുറത്തുവന്നു. ഇതോടെ കെ.എസ്.ടി.എ ഉൾപ്പെടെയുള്ള അധ്യാപക സംഘടനകൾ പ്രക്ഷോഭം ആരംഭിക്കുകയും മൂന്നുമാസത്തിനുശേഷം കേസ് മലപ്പുറം ക്രൈം ഡിറ്റാച്ച്മെൻറിന് കൈമാറുകയും ചെയ്തു. മൂന്നുവർഷമായിട്ടും ക്രൈം ഡിറ്റാച്ച്മെൻറ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടില്ല. ഇതിനിടെയായിരുന്നു മനുഷ്യാവകാശ കമീഷനും അന്വേഷണം നടത്തിയത്. െഎ.ജി എസ്. ശ്രീജിത്ത് അന്വേഷണം സമയബന്ധിതമായി പൂർത്തീകരിച്ചെങ്കിലും റിപ്പോർട്ട് മനുഷ്യാവകാശ കമീഷൻ ഇതുവരെ സർക്കാരിന് ൈകമാറിയിട്ടില്ല.
സ്കൂളിലെ ജീവനക്കാരൻ മുഹമ്മദ് അഷ്റഫിെന മർദിച്ച് തലക്ക് മാരകമായി പരിക്കേൽപിച്ചു എന്നതായിരുന്നു അനീഷിനെ പിരിച്ചുവിടുന്നതിൽവരെ എത്തിച്ചത്. അഷ്റഫ് നൽകിയ പരാതിയിൽ തിരൂരങ്ങാടി പൊലീസ് കേസെടുത്തതോടെ അനീഷിനെ മാനേജർ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്യുകയും പിന്നീട് ഒന്നരവർഷത്തിനുശേഷം പിരിച്ചുവിടുകയുമായിരുന്നു.
ഇങ്ങനെയൊരു മർദനം ഉണ്ടായിട്ടില്ലെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും കണ്ടെത്തിയതോടെ കേസിൽ വീണ്ടും അന്വേഷണം നടത്തണമെന്ന് െഎ.ജി എസ്. ശ്രീജിത്ത് ഉത്തരവിട്ടിരുന്നുെവങ്കിലും സാേങ്കതിക നൂലാമാലകൾ പറഞ്ഞ് ലോക്കൽ പൊലീസ് അന്വേഷണം അട്ടിമറിക്കുകയായിരുന്നു. മുഹമ്മദ് അഷ്റഫിന് തലക്ക് ഗുരുതര പരിക്കുപറ്റിയതായി വൂണ്ട് സർട്ടിഫിക്കറ്റ് നൽകിയത് ഫറോക്കിലെ കോയാസ് ആശുപത്രിയായിരുന്നു. അന്വേഷണത്തിൽ വൂണ്ട് സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചതാണെന്ന് വ്യക്തമായതോടെ നല്ലളം പൊലീസ് ആശുപത്രിക്കെതിരെയും കേസെടുത്തു. മൂന്നുകേസിലും അന്വേഷണം വഴിമുട്ടിയതോടെ അനീഷിെൻറ പിതാവ് െക.കെ. കുമാരൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ അപേക്ഷയെ തുടർന്നാണ് ക്രൈംബ്രാഞ്ചിന് വിട്ടുെകാണ്ടുള്ള ഉത്തരവിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.