ആനക്കയം കൊട്ടമലയിൽ ഉരുള്‍ പൊട്ടൽ; വ്യാപക കൃഷിനാശം

മഞ്ചേരി: ആനക്കയം പഞ്ചായത്തിലെ കൊട്ടമലയിൽ ഉരുള്‍ പൊട്ടൽ. പന്തല്ലൂർ ഹിൽ പതിമൂന്നാം വാർഡിൽ വ്യാഴാഴ്ച രാത്രി 10. 30ന് ആണ് ഉരുൾപൊട്ടൽ ഉണ്ടായത്. വലിയ രീതിയിൽ ശബ്ദം കേട്ട ഉടനെ മലക്ക് താഴെ താമസിച്ചിരുന്ന പതിനഞ്ചോളം കുടുംബങ്ങളെ സെൻമേരിസ് ചർച്ച ഹാളിലേക്ക് മാറ്റി മാർപ്പിച്ചു.

സമീപത്തെ വീടുകളിൽ ചെളിമണ്ണ് ഒലിച്ചിറങ്ങി. ചേപ്പൂർ, പന്തല്ലൂർ ഹിൽസ് റോഡ് പൂർണമായും അടഞ്ഞു കിടക്കുന്നതിനാൽ പുറത്തിറങ്ങാൻ കഴിയാത സാഹചര്യത്തിലാണ് പ്രദേശവാസികൾ. ഉരുൾപൊട്ടലിനെ തുടർന്ന് 500 റബ്ബർ മരങ്ങൾ കടപുഴകി വീണു. ഏക്കർ കണക്കിന് തെങ്ങുകളും കവുങ്ങുകളും മറ്റു കൃഷികളും നശിച്ചു. ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്തിന് തൊട്ടുതാഴെ 2018- 19 കാലയളവിൽ അനധികൃത ക്വാറി പ്രവർത്തിച്ചിരുന്നു. ജനകീയ സമരത്തിലൂടെ കഴിഞ്ഞ വർഷം പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ കൊടുത്ത് പ്രവർത്തനം നിർത്തിവച്ചു. ആളാപയമില്ലാത്തത് ആശ്വാസമായി.

Tags:    
News Summary - Anakayam Kotamala rock burst; Widespread crop damage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.