പി.ആർ. രാജീവ്
കൊച്ചി: കോവിഡ് കാലത്ത് സ്വന്തം ചുറ്റുപാടുകളിൽ മാത്രം നടത്തിയ നിരീക്ഷണത്തിൽ കണ്ടെത്തിയത് 52 ഇനം തുമ്പികളെ. ബയോളജി അധ്യാപകനും തുമ്പി നിരീക്ഷകനുമായ മൂവാറ്റുപുഴ കാവുംപടി പുത്തൻപുരക്കൽ പി.ആർ. രാജീവിെൻറ കാമറയിലാണ് നാട്ടിലെ ജൈവ വൈവിധ്യം ചിറക് വിടർത്തിയത്. അപൂർവമായി കാണുന്ന ചാട്ടവാർ ചിലന്തിയും ഇതിലിടം പിടിച്ചു. തൃക്കളത്തൂർ പ്രദേശത്തുനിന്ന് മാത്രമാണ് 52 ഇനം തുമ്പികളെ കണ്ടെത്തിയത്. സൂചിവാലൻ, രാകൊതിച്ചി, യല്ലോ സ്ടൈപ്പിട് ഫ്ലട്ടർ, ചുട്ടിച്ചിറകൻ തണൽത്തുമ്പി എന്നിങ്ങനെ നിര നീളുന്നു.
'തൊടുപുഴ കലൂർക്കാട് ഭാഗത്ത് സുഹൃത്തിെൻറ റബർതോട്ടത്തിന് സമീപത്ത് നിന്നാണ് ചാട്ടവാർ ചിലന്തിയെ കണ്ടെത്തിയത്. തേളിെൻറയും ചിലന്തിയുടെയും സമ്മിശ്ര സ്വഭാവം ഇവ കാണിക്കും. ചാട്ടവാർ പോലെ നീണ്ട കൈകളാണ് പേരിനു കാരണം. തേവര എസ്.എച്ച് കോളജ് സുവോളജി വകുപ്പ് തലവൻ എം.ജെ. മാത്യു ചിലന്തിയെ സ്ഥിരീകരിച്ചു' -രാജീവ് പറയുന്നു.
358 ദശലക്ഷം വർഷം മുമ്പ് ദിനോസറുകളുടെ കാലം മുതലുള്ള ജീവി വർഗത്തിെൻറ പിൻതലമുറക്കാരനാണ് ചാട്ടവാർ ചിലന്തി. അപൂർവ ഇനം ചെറുജീവികളും കാമറയിൽ പതിഞ്ഞു. ഇന്ത്യയിൽ ആദ്യമായി വന്ന ചൈനീസ് പോണ്ട് ഹെറോൺ, തെക്കേ ഏഷ്യയിലെ ഏറ്റവും വലിയ ഇനം കാട്ടുപക്ഷിയായ മേനിപ്രാവ് എന്നിവയുടെ വിവരങ്ങളും ശേഖരിച്ചതായി രാജീവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.