Posted On
date_range Updated On
date_range കണ്ണൂർ ചാവശ്ശേരിയിൽ ആർ.എസ്.എസ് പ്രവർത്തകന്‍റെ വീടിന് മുന്നിൽ സ്‌ഫോടനം
കണ്ണൂർ: ചാവശ്ശേരിയിൽ വീണ്ടും സ്‌ഫോടനം. ചാവശ്ശേരി മണ്ണോറയിലാണ് സ്‌ഫോടനം നടന്നത്. ആർ.എസ്.എസ് പ്രവർത്തകനായ സുധീഷിന്റെ വീടിന് മുന്നിലാണ് സ്‌ഫോടനമുണ്ടായത്.
ഇന്നലെ അർധരാത്രിയാണ് സംഭവം നടന്നത്. രണ്ടാഴ്ച മുൻപ് സ്ഫോടനമുണ്ടാവുകയും തുടർന്ന് ആർ.എസ്.എസ്-എസ്.ഡി.പി.ഐ പ്രവർത്തകർ ഏറ്റുമുട്ടുകയും ചെയ്ത പ്രദേശമാണിത്. ഈ കേസിൽ പ്രതി ചേർക്കപ്പെട്ട സുധീഷിന്റെ വീടിന് മുന്നിലാണ് നിലവിൽ സ്‌ഫോടനമുണ്ടായത്.
നേരത്തെ, ഇതര സംസ്ഥാന തൊഴിലാളികൾ ആക്രി പെറുക്കുന്നതിനിടെ സ്‌ഫോടക വസ്തുവും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.