തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു

നെടുങ്കണ്ടം: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു. തൂക്കുപാലം അമ്പതേക്കർ പനച്ചിക്കമുക്കത്തിൽ എം.എൻ. തുളസിയാണ്​ (85) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക്​ 2.30ഓടെയാണ് ഇവർക്ക് പെരുന്തേനീച്ചയുടെ കൂത്തേറ്റത്. വീട്ടിലെ വരാന്തയിൽ ഇരിക്കുകയായിരുന്ന തുളസി ആടിന്‍റെ കരച്ചിൽ കേട്ട്​ മുറ്റത്തിറങ്ങി ആട്ടിൻകൂട്ടിലേക്ക് നടക്കവെ ഈച്ചകൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു. ഇതേസമയം, വീട്ടിൽ ഉണ്ടായിരുന്ന കൊച്ചുമകൾക്കും കുത്തേറ്റു.

ഇരുവരെയും നെടുങ്കണ്ടം താലൂക്ക്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തുളസിയെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച പുലർച്ചയായിരുന്നു അന്ത്യം.

വീടിനുസമീപത്തെ മരത്തിൽ ഉണ്ടായിരുന്ന തേനീച്ചക്കൂട് പരുന്ത് കൊത്തി താഴെയിടുകയായിരുന്നു. മക്കൾ: വേണുഗോപാൽ, മോഹനൻ, പരേതരായ രവി, രാജേന്ദ്രൻ. മരുമക്കൾ: അനസൂയ, റാണി, നിഷ, പരേതയായ ശ്യാമള.

Tags:    
News Summary - An elderly woman died after being stung by a bee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.