Posted On
date_range Updated On
date_range യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി; തൃശ്ശൂർ ഒരുമനയൂരിലാണ് സംഭവം
ചാവക്കാട്: തൃശ്ശൂരിലെ ഒരുമനയൂരിൽ സ്കൂൾ അധ്യാപകൻ കാറിടിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഒരുമനയുർ മുത്തമ്മാവ് നീലങ്കാവിൽ കാർബെല്ലിനാണ് (46) പരിക്കേറ്റത്. ഇയാളെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചക്ക് ശേഷം രണ്ടോടെ ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ചർച്ചിന് സമീപമാണ് സംഭവം. സ്കൂൾ അധ്യാപകൻ ആണ് കാർ പല പ്രാവശ്യം കാർബെല്ലിനെ ഇടിപ്പിച്ച ശേഷം നിർത്താതെ പോയത്. മുൻവൈരാഗ്യമാണ് കാരണമെന്ന് പറയുന്നു.
സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.