അമൃതപുസ്തകോല്‍സവം അയ്യങ്കാളി ഹാളില്‍ ബുധനാഴ്ച മുതൽ

തിരുവനന്തപുരം: ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അമൃതപുസ്തകമേള ബുധനാഴ്ച രാവിലെ 10 മുതല്‍ അയ്യങ്കാളി ഹാളില്‍ ആരംഭിക്കും. വൈകീട്ട് നാലിന് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി വി.കെ.മധു ഉല്‍ഘാടനം ചെയ്യും. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോല്‍സവം പ്രമാണിച്ച് പുസ്തകങ്ങള്‍ക്ക് 25 ശതമാനം മുതല്‍ 65 ശതമാനം വരെ വിലക്കിഴിവുണ്ട്.

അമൃതമഹോല്‍സവ പ്രഭാഷണങ്ങള്‍, ഇന്ത്യയുടെയും കേരളത്തിന്റെയും സ്വാതന്ത്ര്യസമരചരിത്രം, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു, സുബാഷ് ചന്ദ്രബോസ്, അബുള്‍ കലാം ആസാദ്, ഡോ. ബി. ആര്‍. അംബേദ്കര്‍ തുടങ്ങിയ ദേശീയനേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രത്യേക പവലിയനും മേളയിലുണ്ടാകും.

വിജ്ഞാന കൈരളി മാസികയുടെ വാര്‍ഷിക വരിക്കാരാവാനുള്ള അവസരവുമുണ്ട്. 250 രൂപയാണ് വാര്‍ഷിക വരിസംഖ്യ. ആഗസ്റ്റ് മൂന്ന് മുതല്‍ എട്ട് വരെ ദിവസവും രാവിലെ 10 മുതല്‍ രാത്രി എട്ട് വരെയാണ് മേള.

Tags:    
News Summary - Amritapustakolsavam at Ayyangali Hall from Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.