കായംകുളം: വടക്കൻ കൊറിയയെ ഇല്ലാതാക്കാനാണ് അമേരിക്കയുടെ ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അമേരിക്കൻ ശ്രമത്തെ പ്രതിരോധിക്കാനുള്ള ബാധ്യത വടക്കൻ കൊറിയക്കുണ്ടെന്നും അതിനാണ് ആയുധ ശേഖരണം നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. ആലപ്പുഴ ജില്ലാ സമ്മേളനത്തിെൻറ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം െചയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.
ജഡ്ജിമാരുടെ നിയമനത്തിൽ ബി.ജെ.പി ഇടപെടുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. അമിത് ഷാ പ്രതിയായ കേസ് പരിഗണിച്ച ജസ്റ്റിസ് ലോയ ബി ജെ പിയുടെ വാഗ്ദാനം നിരസിച്ച് ദുരൂഹ സാഹചര്യത്തിലാണ് മരിച്ചത്. ഇപ്പോൾ സുപ്രീം കോടതിയിൽ ഇതുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ളത് കേവലം ജഡ്ജിമാർ തമ്മിലുള്ള പ്രശ്നമല്ല. ആരും വിഭാവനം ചെയ്യാത്ത തലത്തിലാണ് ജുഡീഷ്യറി എത്തിയിരിക്കുന്നത്. ജുഡീഷ്യറിയിൽ ഒരു വിഭാഗത്തെ ഉപയോഗിച്ച് എക്സിക്യൂട്ടീവ് സ്ഥാപിത താല്പര്യം നടപ്പാക്കാൻ ശ്രമിക്കുന്നു എന്നാണ് ഇപ്പോഴത്തെ വിവാദത്തിൽ നിന്ന് വ്യക്തമായിരിക്കുന്നത്. ജൂഡീഷ്യറിയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ ജനാധിപത്യത്തിെൻറ മൂന്ന് തുണുകളും ഒരുമിച്ച് ശ്രമിക്കണമെന്ന് കോടിയേരി പറഞ്ഞു.
കായംകുളത്ത് സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ പതാക ഉയർത്തിക്കൊണ്ട് തുടക്കം കുറിച്ചു. ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ് അച്യുതാനന്ദൻ ദീപശിഖ തെളിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.