കോവിഡ് രോഗിയുമായി പോയ ആംബുലൻസ്​ തടഞ്ഞ്​ കാറ്റഴിച്ചു വിട്ടു

നടുവിൽ (കണ്ണൂർ): കോവിഡ് രോഗികളുമായി അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് തടഞ്ഞുനിർത്തി ടയറിൻെറ കാറ്റഴിച്ചു വിട്ടു. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ആലക്കോട് കൊട്ടയാട് കവലയിലായിരുന്നു സംഭവം. രയറോം സ്വദേശിയായ സനീഷ് എന്ന ആളാണ് അക്രമം നടത്തിയതെന്നും ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്നും ആലക്കോട് പൊലീസ് പറഞ്ഞു. 

ഓവർടേക്ക് ചെയ്തു ബൈക്ക് യാത്രക്കാരനെ തട്ടി എന്നാരോപിച്ചായിരുന്നു ആക്രമം. ആംബുലൻസിൻെറ ഡോർ ഉൾപ്പെടെ തുറന്ന് പരിശോധിക്കുകയും ചെയ്തു. ആംബുലൻസ് നിർത്തി തെന്നി വീണ ബൈക്ക് യാത്രക്കാരനോട് വിവരങ്ങൾ അന്വേഷിച്ചു യാത്ര തുടരാൻ പോകുന്നതിനിടയിൽ ആണത്രേ സമീപത്തുണ്ടായിരുന്ന സനീഷ് ഓടിയെത്തി തടഞ്ഞ് നിർത്തി അക്രമം നടത്തിയത്.

ഡ്രൈവർ ആശുപത്രിയിൽനിന്നും തിരിച്ചെത്തി മൊഴി രേഖപ്പെടുത്തിയശേഷം ആക്രമണം നടത്തിയവർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. കോവിഡ് രോഗികളുടെ അരികിലേക്ക് പോയതിനാൽ അക്രമം നടത്തിയ യുവാവിനെ​ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തും. ക്വാറൻറീൻ കാലാവധി കഴിഞ്ഞ ശേഷമായിരിക്കും അറസ്റ്റ് ചെയ്ത് തുടർനടപടി സ്വീകരിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.