ആംബുലന്‍സുകൾ ഗതാഗതക്കുരുക്കില്‍ കുടുങ്ങി; രണ്ട് രോഗികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരക്ക് സമീപം ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് രണ്ട് രോഗികള്‍ മരിച്ചു. രോഗികളുമായി പോകുകയായിരുന്ന ആംബുലന്‍സുകള്‍ അരമണിക്കൂറോളമാണ് ഗതാഗതക്കുരുക്കില്‍പ്പെട്ടത്.

രാമനാട്ടുകര കാക്കഞ്ചേരി ഭാഗത്ത് കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. എടരിക്കോട് സ്വദേശി സുലൈഖ (54), വള്ളിക്കുന്ന് സ്വദേശി ഷജില്‍ കുമാർ എന്നിവരാണ് മരിച്ചത്. മലപ്പുറത്ത് നിന്ന് കോഴിക്കോടുള്ള ആശുപത്രികളിലേക്ക് വന്ന ആംബുലന്‍സുകളാണ് ഗതാഗതകുരുക്കിൽ കുടുങ്ങിയത്

ഗതാഗതക്കുരുക്ക് കടന്ന് രോഗികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. പത്ത് മിനിറ്റ് മുമ്പെങ്കിലും എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.

Tags:    
News Summary - Ambulance stuck in traffic; two patients died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.