കൊല്ലം: ഡോ. അംബേദ്കർ ജയന്തി സെലിബ്രേഷൻ കമ്മിറ്റിയുടെ അംബേദ്കർ നാഷനൽ എക്സലൻസ് അവാർഡിന് ‘മാധ്യമം’ കൊല്ലം ബ്യൂറോ ലേഖകൻ ജെ. സജീം അർഹനായി. ‘മരണമണി മുഴങ്ങുന്ന കശുവണ്ടി വ്യവസായം’ പരമ്പരയാണ് അവാർഡിന് പരിഗണിച്ചതെന്ന് അംബേദ്കർ ജയന്തി സെലിബ്രേഷൻ കമ്മിറ്റി ചെയർമാൻ കെ. രാമൻകുട്ടി അറിയിച്ചു. പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 2016ൽ കൊല്ലം പ്രസിഡൻഷ്യൽ േട്രാഫി ജലോത്സവത്തിലെ മികച്ച റിപ്പോർങ്ങിനുള്ള പുരസ്കാരവും സജീമിന് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.