അമ്പലവയൽ മർദനം; പ്രതി സജീവാനന്ദൻ പിടിയിൽ

കൽപറ്റ: ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ അമ്പലവയലില്‍ നടുറോഡില്‍ തമിഴ്‌നാട് സ്വദേശികളായ യുവതിയെയും യുവാവിനെയു ം ക്രൂരമായി മർദിച്ച സംഭവത്തിലെ പ്രതി സജീവാനന്ദനെ (47) പൊലീസ് പിടികൂടി. സജീവാനന്ദനെതിരെ ബലാത്സംഗ ശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. അക്രമം നടന്ന് 14 ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്. കർണാടകയിലെ ഒളിത്താവളത്തിൽ നിന്നാണ് സജീവാനന്ദനെ പിടികൂടിയത്.

ജൂലൈ 21നാണ് സംഭവം. ഊട്ടി സ്വദേശിയായ യുവാവും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയും അമ്പലവയലില്‍ ലോഡ്ജില്‍ താമസിക്കുമ്പോള്‍ സജീവാനന്ദന്‍ ഇവരുടെ മുറിയിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് ഇരുവരോടും ഇയാള്‍ അപമര്യാദയായി പെരുമാറി. എതിര്‍ത്തതോടെ ബഹളമായി.

ലോഡ്ജ് ജീവനക്കാരോട് സജീവാനന്ദന്‍ രണ്ടു പേരെയും ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ടു. പ്രശ്‌നമായപ്പോള്‍ ഇരുവരെയും ലോഡ്ജ് ജീവനക്കാര്‍ പുറത്താക്കി. തുടർന്ന്, പിന്തുടര്‍ന്ന് എത്തിയ സജീവാനന്ദന്‍ അമ്പലവയല്‍ ടൗണില്‍ ​െവച്ച് ആക്രമിച്ചെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയത്. മർദനത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

സജീവാനന്ദനെ നാളെ അമ്പലവയലിൽ കൊണ്ടുവന്ന് തെളിവെടുക്കും. സംഭവത്തിലെ രണ്ടാംപ്രതിയും റിസോര്‍ട്ട് ഉടമയുമായ വിജയകുമാര്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.

Tags:    
News Summary - ambalavayal moral policing main accused in custody -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.