1. ഇർഷാദ്​ ഓർഡർ ചെയ്​ത ഫാൻ.  2. ലഭിച്ച  ഹാൻഡ്​ വാഷ്​  3. ആമസോണുമായി ഇർഷാദ് നടത്തിയ  ട്വീറ്റുകൾ

അയ്യയ്യോ പണി പാളീലോ..! ഫാൻ ബുക്ക്​ ചെയ്​തയാൾക്ക്​ ആമസോൺ നൽകിയത്​ ഹാൻഡ്​വാഷ്​

മലപ്പുറം: ​കോട്ടക്കൽ എടരിക്കോ​ട്ടെ നബീൽ നാഷിദ്​​ ആമസോണിൽനിന്ന്​ അബദ്ധത്തിൽ 'സ്വാത​ന്ത്ര്യദിന സമ്മാനമായി' ഫോൺ കിട്ടിയ സന്തോഷത്തിലാണെങ്കിൽ, ഇവി​ടെ തിരൂർക്കാട്​ ഇർഷാദ്​ മേലേതിൽ എന്നയാൾ ആമസോണിൽ നിന്ന്​ 'മുട്ടൻ പണി' കിട്ടിയ സങ്കടത്തിലാണ്​. ചുമരിൽ ഫിറ്റ്​ ചെയ്യുന്ന 1700 രൂപയുടെ ക്രോംപ്​റ്റൺ ഫാൻ ആയിരുന്നു ഇർഷാദ്​ ആമസോണിൽ ഓർഡർ ചെയ്​തത്​. എന്നാൽ, ഇതിനുപകരം 199 രൂപയുടെ ലൈഫ്​ ബോയ്​ ഹാൻഡ്​ വാഷ്​ പാക്കറ്റാണ്​ കമ്പനി പാർസലായി അയച്ചുകൊടുത്തത്​.

ഇർഷാദിൻെറ ഫേസ്​ബുക്​ പോസ്​റ്റ്​

ആഗസ്​ത്​ ഏഴിനാണ്​ ഇർഷാദ്​ ഫാൻ ബുക്ക്​ ചെയ്​തത്​. ആഗസ്​ത്​ 15ന്​ പാർസൽ വീട്ടിലെത്തി. വിതരണക്കാരൻ പോയ ശേഷം പെട്ടി തുറന്നപ്പോഴാണ്​ സാധനം മാറിയ കാര്യം​ അറിഞ്ഞത്​. ഉടൻ തന്നെ കമ്പനിയിൽ റിപ്പോർട്ട്​ ചെയ്​തതായി അദ്ദേഹം​ 'മാധ്യമം ഓൺലൈനി'നോട്​ പറഞ്ഞു. കൂടാതെ ഫേസ്​ബുക്കിലും ട്വിറ്ററിലും ചിത്ര സഹിതം വിഷയം പോസ്​റ്റ്​ ചെയ്​തിട്ടുമുണ്ട്​.

'തൻെറ ആരോഗ്യസംരക്ഷണത്തിൽ ഇത്രയധികം കരുതൽ കാണിക്കുന്ന നിങ്ങളെ അഭിനന്ദിക്കുന്നു' എന്ന കുറിപ്പോടെ ആമസോണിനെ ടാഗ്​ ചെയ്​താണ്​ ഇർഷാദ്​ ഫേസ്​ബുക്ക്​ പോസ്​റ്റിട്ടത്​. അമളി പിണഞ്ഞതിൽ ക്ഷമ ചോദിച്ച കമ്പനി അധികൃതർ, വിഷയം ഉടൻ പരിഹരിക്കാമെന്ന്​ കമൻറ്​ ചെയ്​തിട്ടുണ്ട്​.

1400 രൂപയുടെ പവർബാങ്ക്​ ഓർഡർ ചെയ്​ത കോട്ടക്കൽ എടരിക്കോട്​ സ്വദേശി നബീൽ നാഷിദിന്​ അതിനുപകരം 8,000 രൂപ വിലമതിക്കുന്ന ഫോൺ ലഭിച്ചത്​ സംബന്ധിച്ച്​ 'മാധ്യമം ഓൺലൈൻ' വാർത്ത നൽകിയിരുന്നു. അബദ്ധം പറ്റിയത്​ നബീൽ ആമസോണിനെ അറിയിച്ചപ്പോൾ 'ആ ഫോൺ താങ്കൾ തന്നെ ഉപയോഗി​​േച്ചാളൂ' എന്നായിരുന്നു അവരുടെ മറുപടി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.