സ്വർണമെന്ന് കരുതി മുക്കുപണ്ടം പൊട്ടിച്ച് ട്രെയിനിൽനിന്ന് ചാടി; ഗുരുതര പരിക്കേറ്റ് ആശുപത്രിയിലെത്തിയപ്പോൾ പിടിയിലായി

കോഴിക്കോട്: സ്വർണമെന്ന് കരുതി സ്ത്രീയുടെ മുക്കുപണ്ടം പൊട്ടിച്ച് ഓടുന്ന ട്രെയിനിൽനിന്ന് ചാടിയ യുവാവ് ആശുപത്രിയിലെത്തിയപ്പോൾ പിടിയിലായി. യു.പിയിലെ ഷഹരൻപുർ സ്വദേശി ഷഹജാദ് മുഹമ്മദ് (28) ആണ് കോഴിക്കോട് റെയിൽവേ പൊലീസിന്റെ പിടിയിലായത്.

കോയമ്പത്തൂർ - മംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസിലായിരുന്നു സംഭവം. ട്രെയിൻ പരപ്പനങ്ങാടി സ്റ്റേഷൻ വിടുമ്പോൾ യാത്രക്കാരിയുടെ മാല പൊട്ടിച്ച് ഷഹജാദ് പുറത്തേക്ക് ചാടുകയായിരുന്നു. എന്നാലിത് മുക്കുപണ്ടമായിരുന്നു. പുറത്തേക്ക് ചാടിയ യുവാവിനാകട്ടെ ഗുരുതര പരിക്കേൽക്കുകയും ചെയ്തു.

തുടർന്ന് സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാൾ തെങ്ങിൽനിന്ന് വീണു എന്നാണ് പറഞ്ഞത്. എന്നാൽ, റെയിൽവേ പൊലീസും ആർ.പി.എഫും നടത്തിയ പരിശോധനയിൽ കുടുങ്ങുകയായിരുന്നു.

റെയിൽവേ പോലീസ് എസ്.ഐ. സി. പ്രദീപ്‌കുമാർ, എ.എസ്.ഐമാരായ ഷമീർ, ഷൈജു പ്രശാന്ത്, സി.പി.ഒ. സഹീർ അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

ഇയാൾക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു. 

Tags:    
News Summary - Railway police arrest youth in theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.