രണ്ടാനച്ഛൻ തീയിട്ട വീട്ടിൽ നിന്ന് സാഹസികമായി അനിയത്തിയെ രക്ഷപ്പെടുത്തി 15കാരൻ

കോന്നി: രണ്ടാനച്ഛൻ തീയിട്ട വീട്ടിൽ നിന്ന് സാഹസികമായി അനിയത്തിയെ രക്ഷപ്പെടുത്തി 15 വയസുള്ള സഹോദരൻ. പത്തനംതിട്ട കോന്നിയിൽ കഴിഞ്ഞ ദിവസമാണ് ഉറങ്ങിക്കിടന്ന ഭാര്യയെയും മക്കളെയും മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം രണ്ടാനച്ഛനായ വടശ്ശേരിക്കര അരീക്കക്കാവ് സ്വദേശിയായ സിജുപ്രസാദ് വീടിന് തീയിട്ടത്. ഭാര്യ രജനി, മകന്‍ പ്രവീണ്‍, ഇളയ മകള്‍ എന്നിവരെയാണ് മുറിക്കുള്ളിലിട്ട് പൂട്ടിയശേഷം സിജു പ്രസാദ് തീപ്പന്തമെറിഞ്ഞ് കത്തിച്ചത്.

വെളളിയാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവമുണ്ടായത്. ഭാര്യക്കും മക്കള്‍ക്കുമൊപ്പം പതിവുപോലെ ഉറങ്ങാന്‍ കിടന്ന സിജു ഇവർ ഉറങ്ങിയ ശേഷം രാത്രി വീട് പൂട്ടി പുറത്തിറങ്ങി തിന്നർ ഒഴിച്ചശേഷം വെന്റിലേഷനിലൂടെ മുറിക്കുള്ളിലേക്ക് തീപന്തം എറിയുകയായിരുന്നു. തിന്നര്‍ ദേഹത്ത് വീണതോടെ പ്രവീണ്‍ എഴുന്നേറ്റു എന്നാൽ അപ്പോഴേക്കും തീ ആളിപ്പടർന്നു.

തീയിൽ നിന്ന് അനുജത്തിയെയും എടുത്തുകൊണ്ട് വീടിന്റെ കഴുക്കോലില്‍ തൂങ്ങി ഓട് പൊളിച്ചാണ് സഹോദരന്‍ പുറത്തിറക്കി. പൊള്ളലേറ്റെ നിലയിലും പ്രവീൺ മാതാവിനെയും മുകളിലേക്ക് വലിച്ചുകയറ്റി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ നാട്ടുകാർ സ്ഥലത്തെത്തി കതക് തകര്‍ത്ത് പുറത്തിറക്കുകയായിരുന്നു.

കോന്നി പൊലീസ് ഒളിവില്‍ പോയ സിജുപ്രസാദിനെ അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ രജനിയും മകനും കോന്നി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിക്ക് പരിക്കില്ല. കുടുംബകലഹമാണ് തീയിടാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Brother bravely rescues sister from house set on fire by stepfather

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.