ആലുവ: എടത്തലയില്‍ പൊലീസുകാരുടെ മർദനമേറ്റ ഉസ്മാന് ബന്ധുവായതിനാലാണ് അതിക്രമത്തിനെതിരെ പ്രതിഷേധിച്ചതെന്ന് കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ പ്രതിചേർക്കപ്പെട്ട ഇസ്മായീൽ. ഉസ്മാനെ ആക്രമിച്ചതിനെതിരെ നടന്ന പ്രതിഷേധത്തിൽ ഇസ്മായീലിെൻറ സാന്നിധ്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നടത്തിയ പ്രസ്താവനക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പിതാവിെൻറ ജ്യേഷ്ഠെൻറ മകനാണ് ഉസ്മാൻ. അതിനാലാണ് എടത്തലയില്‍ പൊലീസിനെതിരെ സമരം നടന്നയിടത്ത് പോയത്. പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് പിണറായി മഅ്ദനിയോടൊപ്പം വേദി പങ്കിടുകയും പിന്നീട് ജയിലില്‍ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് മഅ്ദനിയുമായി വേദി പങ്കിടാമെങ്കിൽ തനിക്ക് ബന്ധുവിെൻറ കാര്യത്തിന് പോകുന്നതിൽ എന്താണ് കുഴപ്പം.
ബസ് കത്തിക്കല്‍ കേസില്‍ മൂന്നാം പ്രതിയാണ് താൻ. കേസ് കോടതിയിലാണ്. ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. കേസ് നിലനിൽക്കില്ലെന്ന കാരണത്താലാണ് വൈകിക്കുന്നത്. പൊലീസിനെതിരെയുണ്ടായ പ്രതിഷേധത്തില്‍ പങ്കെടുത്തെങ്കിലും മുദ്രാവാക്യം വിളിക്കുകയോ മറ്റ് അതിക്രമങ്ങള്‍ക്ക് മുതിരുകയോ ചെയ്തിട്ടില്ല. മണ്ണിെൻറയും കരിങ്കല്ലിെൻറയും ഇടപാടാണ് തനിക്ക്.
ഡിവൈ.എസ്.പി അടക്കമുള്ള പൊലീസുകാര്‍ക്ക് പതിനായിരക്കണക്കിന് രൂപ പലപ്പോഴായി കൈക്കൂലി നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഡിവൈ.എസ്.പിക്ക് 10,000 രൂപയും മർദനക്കേസിൽ പ്രതിചേർക്കപ്പെട്ട എ.എസ്.ഐ ജലീലിന് 5000 രൂപയും നൽകിയിരുന്നു. എടത്തല സ്റ്റേഷനിലേക്ക് നാല് ഫാന്‍ താന്‍ വാങ്ങി നല്‍കിയതായും ഇസ്മായീൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.