ആലുവ െകാലപാതകം: യുവതിയെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കൊച്ചി: ആലുവ മംഗലപുഴ സെമിനാരിക്ക് സമീപം പൊരിയാറിൽ കല്ലിൽ കെട്ടിതാഴ്ത്തിയ നിലയിൽ കണ്ടെത്തിയ യുവതിയെ ശ്വ ാസം മുട്ടിച്ച് കൊന്നതാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. വായിൽ തുണി തിരുകിയാണ് ശ്വാസം മുട്ടിച്ചത ്. മൃതദേഹത്തിൽ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ല. കൊല്ലപ്പെട്ട സ്ത്രീയുടെ പ്രായം 25നും 40 നും ഇടയിലാെണന്നും പോസ്റ്റ്മോർട്ടം റിപ്പോട്ടിൽ പറയുന്നു. മൂന്നു ദിവസത്തിലേറെ പഴക്കമുള്ള മൃതദേഹം യുവതിയുടെതാണെന്ന് കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു.
യു.സി കോളജിനു സമീപം വിൻസൻഷ്യൻ വിദ്യാഭവനു പിറകിലെ കുളിക്കടവിൽ ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കല്ലിൽകെട്ടി താഴ്ത്തിയ നിലയിലായിരുന്നു. മരക്കൂട്ടത്തിൽ കുടുങ്ങി കിടക്കുകയായിരുന്ന കെട്ടിൽ നിന്നും അഴുകിയ കൈ പുറത്തേക്കു തള്ളിയ നിലയിലായിരുന്നു.
രാത്രിയായതിനാൽ മൃതദേഹം കെട്ടഴിച്ച് നോക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. സമീപ ദിവസങ്ങളിൽ കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.