അ​റ്റ്ലാ​ന്റ​യി​ലെ മ​ല​യാ​ളി ലോ​ക​ക​പ്പ് വ​ള​ന്റി​യ​ർ​മാ​രാ​യ നി​ഷാ​ദ്, മ​ൻ​സി, ഷ​മീ​റ, ഷി​ബി​ൽ, ഷ​മീ​ജ് എ​ന്നി​വ​ർ

കി​ലോ​മീ​റ്റേ​ഴ്സ് & കി​ലോ​മീ​റ്റേ​ഴ്സ്; അ​മേ​രി​ക്ക​യി​ലെ കോ​ഴി​ക്കോ​ട​ൻ നെ​യ്ച്ചോ​റും ചി​ക്ക​ൻ ക​റി​യും

നൂ​റ്റാ​ണ്ടി​ലെ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ഫി​ഫ ലോ​ക​ക​പ്പി​ന് സാ​ക്ഷി​യാ​വാ​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് പ​രി​സ​മാ​പ്തി കു​റി​ച്ചാ​ണ് കോ​ഴി​ക്കോ​ടു​നി​ന്ന് ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ൽ അ​ബൂ​ദ​ബി വ​ഴി​യു​ള്ള യാ​ത്ര​ക്കാ​യി ശൈ​ഖ് സാ​യി​ദ് ഇ​ന്റ​ർ നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ​ത്. നേ​ര​ത്തെ​യു​ള്ള നാ​ല് യാ​ത്ര​ക​ളേ​ക്കാ​ളേ​റെ ആ​കാം​ക്ഷ നി​റ​ഞ്ഞ​തും ഉ​ദ്വേ​ഗ​ഭ​രി​ത​വു​മാ​യി​രു​ന്നു ഈ ​യാ​ത്ര​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ. യു.​എ​സ് എം​ബ​സി​യി​ലെ ര​ണ്ട് ഘ​ട്ട​മാ​യു​ള്ള വി​സ ഇ​ന്റ​ർ​വ്യൂ​ക​ൾ, മ​റ്റേ​ത് രാ​ജ്യ​ത്തേ​ക്കു​മു​ള്ള ഇ​ത്ത​ര​ത്തി​ലു​ള്ള ക​ട​മ്പ​ക​ൾ ഒ​ന്നു​മ​ല്ല എ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു. ഒ​ട്ട​ന​വ​ധി ത​വ​ണ പു​തി​യ യു​ദ്ധ പ്ര​തി​സ​ന്ധി​ക​ൾ മ​ന​സ്സി​ൽ ഈ ​യാ​ത്ര​വേ​ണോ​യെ​ന്ന ആ​ലോ​ച​ന ഉ​ണ്ടാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും അ​വ​സാ​നം കു​ടും​ബ​വും സു​ഹൃ​ത്തു​ക്ക​ളും ന​ൽ​കി​യ ശ​ക്ത​മാ​യ പി​ന്തു​ണ തീ​രു​മാ​നം മാ​റ്റി​മ​റി​ച്ചു. യു.​എ​സി​ലേ​ക്കു​ള്ള ഇ​മി​ഗ്രേ​ഷ​ൻ അ​മേ​രി​ക്ക​ക്ക് പു​റ​ത്ത് അ​ബൂ​ദ​ബി​യി​ൽ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. പ​ക്ഷേ മേ​ഖ​ല​യി​ലെ പു​തി​യ പ്ര​ശ്‌​ന​ങ്ങ​ൾ ഈ ​ഒ​രു സം​വി​ധാ​ന​ത്തെ​യും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ങ്കി​ലും വി​ശ​ദ​മാ​യ യു.​എ​സ് പ്രീ ​ക്ലി​യ​റ​ൻ​സ് ക​ഴി​ഞ്ഞ് വേ​ണം യു.​എ​സ് വി​മാ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ഗേ​റ്റു​ക​ളി​ലേ​ക്കെ​ത്താ​ൻ.

ഗേ​റ്റ് ന​മ്പ​ർ 36 A യി​ൽ അ​റ്റ്ലാ​ന്റ​യി​ലേ​ക്കു​ള്ള EY 13 ന​മ്പ​ർ വി​മാ​ന​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ ക​യ​റി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഏ​ക​ദേ​ശം 16 മ​ണി​ക്കൂ​ർ യാ​ത്ര.... മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്ന് വി​ഭി​ന്ന​മാ​യി ലോ​ക​ക​പ്പ് ആ​രാ​ധ​ക​ർ കു​റ​വാ​ണ്. മി​ക്ക​വ​രും ഫാ​മി​ലി​യാ​യി അ​വ​ധി ആ​ഘോ​ഷി​ച്ച് വ​രു​ന്ന​വ​ർ.. എ​ങ്കി​ലും ആ​ഫ്രി​ക്ക​യി​ൽ നി​ന്നു​ള്ള കു​റ​ച്ച് ഫാ​ൻ​സ് ഇ​തി​ൽ എ​ത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നു. അ​മേ​രി​ക്ക​ൻ ഇ​മി​ഗ്രേ​ഷ​ൻ സ​മ്മാ​നി​ച്ച​ത് മ​റ്റൊ​രു അ​ത്ഭു​ത​മാ​യി​രു​ന്നു. ഒ​രു മി​നി​റ്റി​ൽ താ​ഴെ സ​മ​യ​ത്തി​ന്, ഫോ​ട്ടോ മാ​ത്രം എ​ടു​ത്ത് താ​ങ്ക്സ് പ​റ​ഞ്ഞ് സ്വീ​ക​രി​ച്ച് യാ​ത്ര​യാ​ക്കി ഉ​ദ്യോ​ഗ​സ്ഥ​ൻ. അ​റ്റ്ലാ​ന്റ​യി​ലെ പീ​ച്ച് ട്രീ ​മെ​ട്രോ സ്റ്റേ​ഷ​ന​ടു​ത്തു​ള്ള താ​മ​സ​സ്ഥ​ല​ത്തേ​ക്ക് പോ​ക​വേ പു​റ​ത്ത് പെ​യ്യു​ന്ന ന​നു​ത്ത ചാ​റ്റ​ൽ മ​ഴ​ക്കി​ട​യി​ൽ രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ ഒ​രാ​ൾ കൈ​യി​ൽ ന​ല്ല കോ​ഴി​ക്കോ​ട​ൻ നെ​യ്ച്ചോ​റും ചി​ക്ക​ൻ ക​റി​യും പി​ന്നെ ഇ​ടി​യ​പ്പ​വു​മാ​യി എ​ത്തി. കു​ടും​ബ​സ​മേ​തം ഇ​വി​ടെ താ​മ​സി​ക്കു​ന്ന തി​രൂ​ർ ക​ൽ​പ​ക​ഞ്ചേ​രി​ക്കാ​ര​ൻ നി​ഷാ​ദ് (ല​വ്‌​ലി) ആ​യി​രു​ന്നു ക​ക്ഷി. മു​ൻ മ​ന്ത്രി യു.​എ. ബീ​രാ​ന്റെ മ​ക​ൻ യു.​എ. ന​സീ​ർ വി​ളി​ച്ച​റി​യി​ച്ച പ്ര​കാ​ര​മാ​ണ് അ​ദ്ദേ​ഹം എ​ന്നെ കാ​ണാ​ൻ വ​ന്ന​ത്. സോ​ഫ്റ്റ്‌​വെ​യ​ർ ക​മ്പ​നി​യി​ൽ എ​ൻ​ജി​നീ​യ​റാ​യ ഭാ​ര്യ മ​ൻ​സി​യും ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്നു. അ​റ്റ്ലാ​ന്റ​യി​ലെ മെ​ഴ്സി​ഡ​സ് ബെ​ൻ​സ് സ്റ്റേ​ഡി​യ​ത്തി​ൽ വ​ള​ന്റി​യ​ർ ഡ്യൂ​ട്ടി​യു​ണ്ട് ഈ ​ദ​മ്പ​തി​ക​ൾ​ക്ക്. ഇ​വ​രെ കൂ​ടാ​തെ ഏ​ക​ദേ​ശം 25 ഓ​ളം മ​ല​യാ​ളി വ​ള​ന്റി​യ​ർ​മാ​ർ ഇ​വി​ടെ വ്യ​ത്യ​സ്ത സേ​വ​ന വി​ഭാ​ഗ​ത്തി​ലു​ണ്ട്.

2010ലെ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ലോ​ക​ക​പ്പി​ലും 2014ലെ ​ബ്ര​സീ​ൽ ലോ​ക​ക​പ്പി​ലും മ​ല​യാ​ളി സാ​ന്നി​ധ്യം വി​ര​ലി​ലെ​ണ്ണാ​വു​ന്ന​താ​യി​രു​ന്നു. പ​ക്ഷേ, ഖ​ത്ത​റി​ൽ എ​ത്തി​യ​പ്പോ​ൾ കാ​ര്യം മ​ല​യാ​ളി​ക​ൾ ഏ​റ്റെ​ടു​ത്ത ലോ​ക​ക​പ്പാ​യി മാ​റി​യി​രു​ന്നു. റ​ഷ്യ​യി​ലും ഒ​ന്നോ ര​ണ്ടോ പേ​ർ മാ​ത്ര​മാ​യി​രു​ന്നു ഇ​ന്റ​നാ​ഷ​ന​ൽ വ​ള​ന്റി​യ​ർ​മാ​രാ​യി മ​ല​യാ​ളി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​മാ​റ്റം ഒ​രു പ​ക്ഷേ അ​മേ​രി​ക്ക​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രി​ൽ ഏ​റെ മ​ല​യാ​ളി​ക​ൾ ഉ​ണ്ടാ​യ​തി​നാ​ലാ​വാം, കൂ​ടെ സ​ന്ന​ദ്ധ​ത​യും. ഒ​രു ആ​ഗോ​ള കാ​യി​ക സം​ഗ​മ​ത്തി​ന്റെ ക​ണ്ണി​ക​ളി​ലെ മ​ല​യാ​ളി സാ​ന്നി​ധ്യം എ​ന്നും ന​മു​ക്ക് അ​ഭി​മാ​നി​ക്കാ​വു​ന്ന​താ​ണ്.

Tags:    
News Summary - Kilometers & Kilometers; Chicken curry and chicken curry at the chicken coop in America

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.