അനിലും ഭാ​ര്യ അ​ന്ന മേ​നോ​നും മക്കൾക്കൊപ്പം

അ​നി​ൽ പ​റ​ക്കു​ന്നു, സ്വ​പ്നാ​കാ​ശ​ത്തി​ലേ​ക്ക്

ആ​ദ്യ​മാ​യൊ​രു ‘മ​ല​യാ​ളി’ ബ​ഹി​രാ​കാ​ശ യാ​ത്ര​ക്കൊ​രു​ങ്ങു​ക​യാ​ണ്. മെ​ഡി​ക്ക​ൽ ഡോ​ക്ട​റും യു.​എ​സ് എ​യ​ർ​ഫോ​ഴ്സി​ൽ പൈ​ല​റ്റു​മാ​യി​രു​ന്ന അ​നി​ൽ മേ​നോ​നാ​ണ് നാ​സ​യു​ടെ യാ​ത്രി​ക​നാ​യി അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​​ലേ​ക്ക് തി​രി​ക്കു​ന്ന​ത്. സോ​യൂ​സ് എം.​എ​സ്-29 പേ​ട​ക​ത്തി​ൽ ജൂ​ലൈ 14ന് ​ക​സാ​ഖ്സ്താനി​ലെ ബേ​ക്ക​നൂ​രി​ൽ​നി​ന്നാ​ണ് സോ​യൂ​സ് കു​തി​ച്ചു​യ​രു​ക.

യു.​എ​സി​ലെ മി​ന​പോ​ളി​സി​ൽ ജ​നി​ച്ച അ​നി​ലി​ന്റെ പി​താ​വ് ശ​ങ്ക​ര​ൻ മേ​നോ​ൻ എ​ന്ന കെ.​പി.​എ​സ്. മേ​നോ​ൻ പാ​ല​ക്കാ​ട് ജി​ല്ല​യി​​ലെ ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യാ​ണ്. ’70ക​ളി​ൽ പിഎ​ച്ച്.ഡി പ​ഠ​ന​ത്തി​നാ​യി യു.​എ​സി​ലേ​ക്ക് തി​രി​ച്ച ശ​ങ്ക​ര​ൻ മേ​നോ​ൻ പി​ന്നീ​ട് അ​വി​ടെ സ്ഥി​ര​താ​മ​സ​മാ​ക്കു​ക​യാ​യി​രു​ന്നു. യു​ക്രെ​യ്നി​ൽ​നി​ന്ന് യു.​എ​സി​ലേ​ക്ക് കു​ടി​യേ​റി​യ എ​ലി​സ​ബ​ത്ത് ആ​ണ് അ​നി​ലി​ന്റെ മാ​താ​വ്. മെ​ഡി​ക്ക​ൽ ഡോ​ക്ട​റും ന്യൂ​റോ സ​ർ​ജ​നു​മാ​യ അ​നി​ൽ എ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. 2014ലാ​ണ് നാ​സ​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്. അ​വി​ടെ, ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രു​ടെ ആ​രോ​ഗ്യ സം​ബ​ന്ധി​യാ​യ വി​ഷ​യ​ങ്ങ​ളി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ക​യും അ​തി​ന​നു​സൃ​ത​മാ​യ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ൾ ആ​സൂത്ര​ണം​ ചെ​യ്യു​ക​യു​മാ​യി​രു​ന്നു അ​നി​ൽ. നി​ല​വി​ൽ അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ പ​ല സൗ​ക​ര്യ​ങ്ങ​ളും ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത് അ​നി​ലാ​ണ്. 2018ൽ ​സ്​​പേ​സ് എ​ക്സി​​ന്റെ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​റാ​യ അ​നി​ൽ, യാ​ത്രി​ക​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് 2021ലാ​ണ്. ര​ണ്ട് വ​ർ​ഷ​ത്തെ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ ഇ​ദ്ദേ​ഹ​ത്തെ 2024ൽ ​സോ​യൂ​സ് യാ​​ത്രി​ക​രി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി നാ​സ പ്ര​ഖ്യാ​പി​ച്ചു.

240 ദി​വ​സം അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ചെ​ല​വ​ഴി​ച്ച് 2027 മാ​ർ​ച്ചി​ലാ​യി​രി​ക്കും അ​നി​ൽ ഭൂ​മി​യി​ൽ തി​രി​ച്ചി​റ​ങ്ങു​ക. റ​ഷ്യ​യു​ടെ അ​ന്ന കി​കി​ന, പ്യോ​ത്ർ ദ​ബ്രോ​വ് എ​ന്നി​വ​രാ​ണ് അ​നി​ലി​ന്റെ സ​ഹ​യാ​ത്രി​ക​ർ. അ​നി​ലി​ന്റെ ഭാ​ര്യ അ​ന്ന മേ​നോ​നും ബ​ഹി​രാ​കാ​ശ യാ​ത്രി​ക​യാ​ണ്. സ്​​പേ​സ് എ​ക്സി​ന്റെ പൊ​ളാ​രി​സ് ദൗ​ത്യ​ത്തി​ൽ അ​ന്ന ആ​കാ​ശ യാ​ത്ര ന​ട​ത്തി​യി​ട്ടു​ണ്ട്. അ​നി​ൽ-​അ​ന്ന ദ​മ്പ​തി​ക​ൾ​ക്ക് ര​ണ്ട് മ​ക്ക​ളാ​ണ്. 2019ൽ ​അ​നി​ലും ഭാ​ര്യ​യും കേ​ര​ളം സ​ന്ദ​ർ​ശി​ച്ച​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. ശ​ങ്ക​ര​ൻ നാ​യ​ർ ഇ​പ്പോ​ൾ യു.​എ​സി​ൽ​നി​ന്ന് മ​ട​ങ്ങി ഡ​ൽ​ഹി​യി​ലാ​ണ് താ​മ​സം.

Tags:    
News Summary - First ‘Malayali’ to travel to outer space

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.