നെടുമ്പാശ്ശേരി: കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗണിനെ തുടർന്ന് ബലിതർപ്പണം നിർത്തിയതു മൂലം ആലുവ ശിവരാത്രി മണപ്പുറത്തെ ബലിക്കാക്കകളുടെ അന്നംമുട്ടി. ഇപ്പോൾ ഇവയ്ക്ക് പ്രത്യേകം ചോറ് നൽകുകയാണ് മണപ്പുറത്തിന് തൊട്ടടുത്ത് താമസിക്കുന്ന ഉണ്ണികൃഷ്ണൻ നമ്പീശൻ.
ആലുവ മണപുറത്തെ കുട്ടിവനത്തിൽ ആയിരക്കണക്കിന് കാക്കകളും പ്രാവുകളുമാണ് വസിക്കുന്നത്. ക്ഷേത്രത്തിലെ പൂജാദ്രവ്യങ്ങളുടെ ശേഷിപ്പും ബലിച്ചോറുമാണ് ഇവയുടെ ഭക്ഷണം. ഈ പക്ഷികൾ ഇരതേടാൻ മണപ്പുറം വിട്ട് പോകാറുമില്ല. ഉണ്ണികൃഷ്ണൻ നമ്പീശൻ എന്നും രാവിലെ പ്രത്യേകം ചോറു വയ്ക്കും. പിന്നെ കപ്പലണ്ടിയും കടലയും വേവിച്ച് കൊണ്ടുവരും. ഉണ്ണി നമ്പീശനെത്തുമ്പോഴേക്കും കുട്ടിവനത്തിൽ നിന്നും പറന്നിറങ്ങി സമീപത്തെത്തും.
തിരുനാവായ, വർക്കല എന്നിവിടങ്ങളിലേതു പോലെ എല്ലാദിവസവും ഇവിടെ ബലിതർപ്പണമുണ്ട്. അമ്പതോളം പരികർമ്മിക്കും ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ലോക്ഡൗണായതിനെതുടർന്ന് ബലിതർപ്പണം താൽക്കാലികമായി നിർത്തിയിരിക്കുകയാണ്. ക്ഷേത്രപരിസരത്തുള്ള ജീവജാലങ്ങനെ പരിപാലിക്കേണ്ടത് ഭക്തജനങ്ങളുടെ ഉത്തരവാദിത്വമാണെന്നും താൻ ഈ ഉത്തരവാദിത്വം ചെയ്യുന്നുവെന്നേയുള്ളുവെന്നും നമ്പീശൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.