തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനുള്ള ബദൽ പരീക്ഷിച്ച് ബോധ്യംവന്നശേഷം മാത്രം വിപണിയിലിറക്കിയാൽ മതിയെന്ന് സർക്കാർ തീരുമാനം. ഏതെങ്കില ും സംഘടനകളോ വ്യക്തികളോ ബദൽ കണ്ടുപിടിെച്ചന്ന് അവകാശവാദം ഉന്നയിച്ചാൽ വിദഗ്ധ പരിശോധനക്കും പരീക്ഷണത്തിനും ശേഷം മാത്രമേ അതിെൻറ സാധുത അംഗീകരിക്കേണ്ടതുള്ളൂവെന്ന് പരിസ്ഥിതിവകുപ്പ് തീരുമാനിച്ചു.
ബദൽ വസ്തുവിെൻറ സാധുത പരിശോധിക്കാനായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനെ ചുമതലപ്പെടുത്തി. ബദൽ സാധ്യത പരീക്ഷണം മലിനീകരണ നിയന്ത്രണ ബോർഡ് സി.എസ്.െഎ.ആർ-നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയുടെ സഹായത്തോടെ നടത്തണമെന്നും കാണിച്ച് സർക്കാർ ഉത്തരവും പുറത്തിറക്കി.
ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ജനുവരി ഒന്നുമുതൽ നിരോധിച്ചതോടെ അതിന് ബദൽ കണ്ടുപിടിച്ചതായ അവകാശവാദവുമായി പലരും സംസ്ഥാന സർക്കാറിനെ സമീപിച്ച സാഹചര്യത്തിലാണ് ഇൗ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.