പ്രവര്‍ത്തകര്‍ ഹാരമണിയിക്കുന്നതിനിടെ വാഹനത്തിനുള്ളിൽ വീണു; അല്‍ഫോൻസ്​ കണ്ണന്താനത്തിന് പരിക്ക്

മണിമല (കോട്ടയം): കാഞ്ഞിരപ്പള്ളിയിലെ എൻ.ഡി.എ സ്ഥാനാർഥി അല്‍ഫോൻസ്​ കണ്ണന്താനത്തിന് തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ വാഹനത്തിനുള്ളില്‍ വീണ് പരിക്ക്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.

മണിമലയില്‍ സ്വീകരണത്തില്‍ പ്രവര്‍ത്തകര്‍ ഹാരമണിയിക്കുന്നതിനിടെ കണ്ണന്താനം വീഴുകയായിരുന്നു. വാഹനത്തിലെ ഫ്ലക്‌സ് ബോര്‍ഡ് മറിഞ്ഞുവീണു. ഇതിനിടെ കണ്ണന്താനത്തി​െൻറ നെഞ്ച് വാഹനത്തി​െൻറ അരികിലുള്ള കമ്പിയില്‍ ഇടിക്കുകയായിരുന്നു.

വേദനയെ തുടര്‍ന്ന്​ പൊന്‍കുന്നം അരവിന്ദ ആശുപത്രിയില്‍ ചികിത്സ തേടി. എക്‌സ്​റേ എടുത്തപ്പോള്‍ വാരിയെല്ലിനുനേരിയ പൊട്ടല്‍ ഉണ്ടെന്ന് കണ്ടെത്തി. പരിക്ക് സാരമുള്ളതല്ലാത്തതിനാല്‍ ചൊവ്വാഴ്ച പര്യടനം തുടരും.

Tags:    
News Summary - Alphonse Kannanthanam injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.