തിരുവനന്തപുരം: വ്യാപാരികളുടെ നികുതി കുടിശ്ശികക്ക് സാവകാശം നൽകാൻ പദ്ധതി നടപ്പാക്കും. ബാറുടമകളുടെ കുടിശ്ശിക അടയ്ക്കാനും ഇളവുണ്ട്. വ്യാപാരികൾക്ക് മൂല്യവർധിത നികു തി (വാറ്റ്) ഇനത്തിലുള്ള 13,000 കോടി രൂപയുടെ കുടിശ്ശികക്കാണ് പുതിയ പദ്ധതി. ഇൗ നികുതിയിലെ മുഴ ുവൻ പലിശയും പിഴയും ഒഴിവാക്കും. നികുതി പൂർണമായി അടയ്ക്കണം. തർക്കത്തിലുള്ള നികുതി യുടെ 50 ശതമാനം ഇളവ് അനുവദിക്കും. അപ്പീലിൽ ഉൾപ്പെട്ടതടക്കം എല്ലാ തരം നികുതി കുടിശ്ശ ികക്കും ഇത് ബാധകമാണ്. ജൂലൈ 31 നകം അപേക്ഷിക്കണം.
ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം ബാക്കി കുടിശ്ശിക മൊത്തമായി അടയ്ക്കുന്നവർക്ക് 10 ശതമാനം റിബേറ്റ്. തവണ സ്വീകരിക്കുന്നവർ കുടിശ്ശികയുെട 20 ശതമാനം ആദ്യം നൽകണം. ബാക്കി നാലു തവണയായി ഡിസംബർ 31നകം അടയ്ക്കണം. നികുതി വെട്ടിപ്പ് കോമ്പൗണ്ട് ചെയ്തപ്പോൾ അടച്ച നികുതിയും വരവ് െവക്കും.
റീഫണ്ട് പിന്നീട് നൽകില്ല. അപ്പീൽ ഉത്തരവ് പ്രകാരം അസസ്മെൻറ് പുതുക്കിയ കേസുകളിലും ഇത് ബാധകം. മൂല്യവർധിത നികുതി, വിൽപന നികുതി, ആഡംബര നികുതി, സർചാർജ് കുടിശ്ശിക, കാർഷികാദായ നികുതി എന്നിവയുടെ കുടിശ്ശികക്കും ബാധകം.
•അനുമാന നികുതിദായകരുടെ ആംനസ്റ്റി, അടയ്ക്ക കർഷകരുടെ ആംനസ്റ്റി എന്നിവ തുടരും. പുതിയ പദ്ധതി സ്വീകരിച്ചാൽ മറ്റ് ആംനസ്റ്റികൾ തുടരാനാകില്ല. മൂല്യവർധിത നികുതി റിേട്ടൺ പുതുക്കാനുള്ള സമയം ഡിസംബർ 31 വരെ നീട്ടി. ജി.എസ്.ടിയിൽ ലയിപ്പിച്ച വാറ്റ്, ആഡംബര നികുതി എന്നിവ തീർപ്പാക്കാനുള്ള നികുതി നിർണയം 2021 മാർച്ച് 31ന് തീർക്കും.
•കഴിഞ്ഞ ബജറ്റിൽ അഞ്ചു ലക്ഷം വരെ വിറ്റുവരവുള്ള വ്യാപാരികളുടെ നികുതി നിർണയങ്ങൾ നിബന്ധനകൾക്ക് വിധേയമായി പൂർത്തിയായതായി പ്രഖ്യാപിച്ചിരുന്നു. ഇൗ ആനുകുല്യം 10 ലക്ഷം രൂപ വരെ വിറ്റുവരവുള്ള വ്യാപാരികൾക്കും ബാധകമാക്കി.
•പൊതുവിൽപന നികുതി നിയമത്തിനു കീഴിലെ കുടിശ്ശികക്ക് ആംനസ്റ്റി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.