തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമീഷന് (എൻ.എം.സി) ബില്ലിനെതിരായ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ആഹ്വാനം ചെയ്ത 12 മണിക്കൂർ രാജ്യവ്യാപക പണിമുടക്ക് സംസ്ഥാനത്ത് ആരംഭിച്ചു.
കേരളത്തിൽ രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളും ഗുരുതരമായ പരിചരണ സേവനങ്ങളും ഒഴികെ എല്ലാ ആശുപത്രി സേവനങ്ങളും നിര്‍ത്തിവെച്ചാണ് പണിമുടക്ക്. അതേസമയം, സര്‍ക്കാര്‍ ഡോക്ടര്‍മാരില്‍ ഒരു വിഭാഗം രാവിലെ ഒമ്പതു മുതല്‍ 10 വരെ ഒരു മണിക്കൂര്‍ ഒ.പി ബഹിഷ്കരിക്കും.
ഇതുകൂടാതെ, സ്വകാര്യ പ്രാക്ടീസും നടത്തില്ല. കേരള ഗവ. സ്പെഷലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷന് 12 മണിക്കൂര്‍ സമരത്തില്‍ പങ്കു ചേരുന്നുണ്ട്. സ്വകാര്യ പ്രാക്ടീസില്‍ നിന്ന് ഇവരും വിട്ടുനില്‍ക്കും. അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകള്‍ മാത്രമേ നടത്തുകയുള്ളൂ.
പണി മുടക്കുന്ന ഡോക്ടര്‍മാര്‍ രാവിലെ 11ന് രാജ്ഭവന് മാര്‍ച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഐ.എം.എ കൂടാതെ ഐ.എം.എ മെഡിക്കല്‍ സ്റ്റുഡൻറ്സ് നെറ്റ്വര്‍ക്ക്, കെ.ജി.എം.ഒ.എ, കെ.ജി.എം.സി.ടി.എ തുടങ്ങിയ സംഘടനകളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.