പൊലീസിനെതിരെ വീണ്ടും ആക്ഷേപം; സിംസ് പദ്ധതിയിൽ ക്രമക്കേട്

തിരുവനന്തപുരം: ഫണ്ട് വകമാറ്റിയതും വെടിക്കോപ്പുകൾ കാണാതായതും അടക്കം സി.എ.ജി റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തലുക ൾക്കു പിന്നാലെ പൊലീസിനെതിരെ വീണ്ടും ആക്ഷേപം. കെൽട്രോണിനെ ഏൽപ്പിച്ചിരുന്ന പൊലീസിന്‍റെ സിംസ് പദ്ധതിയിലും ക്രമക്കേട് നടന്നുവെന്നാണ് പുതിയ കണ്ടെത്തൽ.

മോഷണവും മറ്റും തടയാൻ സ്വകാര്യ സ്ഥാപനങ്ങളിൽ സി.സി. ടി.വികളും സെർവറുകളും സ്ഥാപിച്ച് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലിരുന്ന് നിരീക്ഷിക്കുന്ന പദ്ധതിയാണ് സിംസ്. പദ്ധതി നടത്തിപ്പ് കെൽട്രോണിനാണെന്നായിരുന്നു സർക്കാർ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, ഗാലക്സോൺ ഇന്‍റർനാഷണൽ എന്ന കമ്പനിക്ക് നടത്തിപ്പ് ചുമതല നൽകിയെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

മാത്രമല്ല, സാങ്കേതിക പിന്തുണക്ക് സ്വകാര്യ കമ്പനി പ്രതിനിധിയെ പൊലീസ് കൺട്രോൾ റൂമിൽ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ലക്ഷങ്ങൾ വിലയുള്ള ഉപകരണങ്ങൾ കമ്പനികളിൽ സ്ഥാപിക്കുന്നതും ഫീസ് വാങ്ങുന്നതും ഈ കമ്പനിയാണെന്നാണ് റിപ്പോർട്ട്.

അതേസമയം, സാങ്കേതിക സഹായം നൽകുന്നത് തങ്ങളാണ് സ്വകാര്യ കമ്പനി പ്രതിനിധി പ്രതികരിച്ചു.

Tags:    
News Summary - allegations against police cims program-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.