തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും അസംഘടിത മേഖലയിലെ സാധാരണക്കാരുടെ ആനുകൂല്യങ്ങളിൽ ഒരു കുറവും വരുത്തിെല്ലന്ന് ധനമന്ത്രി ഡോ. തോമസ് െഎസക്. നിയമസഭയിൽ ഉപധനാഭ്യർഥന ചർച്ചക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത ഒാണത്തോടുകൂടി കർഷക പെൻഷൻ ഉൾപ്പെടെ മുഴുവൻ ക്ഷേമ പെൻഷനുകളും കുടിശ്ശിക ഇല്ലാതെ കൊടുത്തുതീർക്കും. സാമൂഹിക സുരക്ഷ ചെലവുകളിൽ കുറവുവരുത്താതെ നിക്ഷേപരംഗത്ത് വലിയ കുതിപ്പുണ്ടാക്കും. പ
ശ്ചാത്തല വികസനം സൃഷ്ടിച്ച് പുതിയ വ്യവസായങ്ങളെ സംസ്ഥാനത്തേക്ക് ആകർഷിക്കും. റവന്യൂ കമ്മി നിലനിൽക്കുന്ന സാഹചര്യത്തിൽ വികസനപ്രവർത്തനങ്ങൾക്കു വേണ്ടി പണം തികയാത്ത സാഹചര്യമുണ്ട്. അതുകൊണ്ടാണ് ഇൗ സർക്കാർ പുതിയ സമീപനം സ്വീകരിച്ചത്. അതുകൊണ്ടാണ് ബജറ്റിന് പുറത്ത് വായ്പയെടുത്ത് കിഫ്ബി വഴി ചെയ്യാൻ ശ്രമിക്കുന്നത്. ആദ്യവർഷംതന്നെ 50,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. മൂന്നു വർഷംകൊണ്ട് ഇവ പൂർത്തിയാക്കാനാകും. ഇനിയുള്ള ഒാരോ മാസവും 1500 -2000 കോടിയുടെ പ്രവൃത്തികൾ ടെൻഡർ ചെയ്യാനാണ് ശ്രമിക്കുന്നത്. കേരളം ഒഴുക്കിനെതിരെ നീന്തുന്ന സംസ്ഥാനമാണ്.
ഇന്ത്യയിൽ ബി.ജെ.പിക്ക് അധികാരത്തിൽ വരാൻ കഴിയുമെന്ന് പറയാൻ പറ്റാത്ത സംസ്ഥാനം കേരളം മാത്രമാണ്. അതു നമ്മുടെ മതനിരപേക്ഷതയുടെയും പുരോഗമന രാഷ്ട്രീയത്തിെൻറയും ശക്തിയാണ്. ക്ഷേമത്തോടൊപ്പം ഇന്ത്യയിൽ ഏറ്റവും വളർച്ച വേഗമുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റും. കേരളത്തിെൻറ ധനസുസ്ഥിരത പൂർണമായും കഴിഞ്ഞ യു.ഡി.എഫ് ഭരണത്തോടെ തകിടം മറിഞ്ഞു. അത് പുനഃസ്ഥാപിക്കുന്നതിനുള്ള പരിശ്രമമാണ് നടത്തുന്നത്. ധന ദൃഢീകരണം കൊണ്ടുവരുന്നതിന് അടുത്ത വർഷം ജി.എസ്.ടി സഹായകരമാകും എന്നാണ് വിലയിരുത്തുന്നത്. ഉപധനാഭ്യർഥന പാസാകുന്നതോടെ ബജറ്റിൽ പ്രഖ്യാപിച്ച എല്ലാ പുതിയ പദ്ധതികൾക്കും ഹെഡ് ഒാഫ് അക്കൗണ്ട് ആകുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.