സര്‍ക്കാര്‍ ഇടപെടല്‍; ആളിയാറില്‍ നിന്ന് തമിഴ്നാട് കൂടുതല്‍ വെള്ളം തുറന്നുവിട്ടു

പാലക്കാട്: മന്ത്രിതല ഇടപെടലിനെതുടര്‍ന്ന് ആളിയാര്‍ ഡാമില്‍നിന്ന് ചിറ്റൂര്‍ പുഴയിലേക്ക് തമിഴ്നാട് കൂടുതല്‍ വെള്ളം തുറന്നുവിട്ടു. വ്യാഴാഴ്ച 311 ക്യൂസെക്സ് വെള്ളം ചിറ്റൂര്‍ പുഴയിലേക്കത്തെി. ജലസേചന മന്ത്രി മാത്യൂ ടി. തോമസ് തമിഴ്നാട് ജലസേചന മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടതിനെതുടര്‍ന്നാണ് വെള്ളം തുറന്നുവിടാന്‍ നിര്‍ദേശം നല്‍കിയത്. അതേസമയം, ഒക്ടോബര്‍ രണ്ടാം പാദത്തിലേക്ക് നല്‍കേണ്ട വെള്ളം സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

പ്രശ്നം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ചൊവ്വാഴ്ച ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗം ചേരുമെന്ന് കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ അറിയിച്ചു. ഒക്ടോബറിലേക്ക് 711 എം.സി.എഫ്.ടി വെള്ളമാണ് ആളിയാറില്‍നിന്ന് കരാര്‍ പ്രകാരം ചിറ്റൂര്‍ പദ്ധതി പ്രദേശത്തേക്ക് നല്‍കേണ്ടത്. ആളിയാറില്‍ 365 എം.സി.എഫ്.ടി വെള്ളം മാത്രമാണ് ശേഷിക്കുന്നത്. പറമ്പിക്കുളം ഡാമില്‍നിന്ന് വെള്ളമത്തെിച്ചാല്‍ മാത്രമേ ചിറ്റൂര്‍ പുഴയിലേക്ക് ആവശ്യമായ വെള്ളം നല്‍കാന്‍ കഴിയൂ.

ആളിയാറില്‍നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ് ചിറ്റൂര്‍ പദ്ധതിപ്രദേശത്തെ കൃഷി. 9000 ഹെക്ടറിലെ ഒന്നാംവിള കൊയ്തെടുക്കാന്‍ ഒക്ടോബര്‍ ആദ്യപാദം ആളിയാറില്‍നിന്ന് വെള്ളം കിട്ടിയില്ളെങ്കില്‍ പ്രതിസന്ധി രൂക്ഷമാവും. പറമ്പിക്കുളം ഡാമില്‍ 9.35 ടി.എം.സി വെള്ളമാണുള്ളത്. ഇതില്‍ ഡാമിന്‍െറ സുരക്ഷക്കുള്ള കരുതല്‍ ശേഖരമായ നാല് ടി.എം.സി കഴിച്ച് 5.4 ടി.എം.സി മാത്രമേ ഉപയോഗിക്കാനാവൂ. പറമ്പിക്കുളം ഡാമില്‍നിന്ന് സെക്കന്‍ഡില്‍ 900 ക്യൂസെക്സ് എന്ന തോതില്‍ വൈദ്യുതോല്‍പാദനത്തിനായി സര്‍ക്കാര്‍പതി പവര്‍ ഹൗസിലേക്ക് തമിഴ്നാട് വെള്ളം തിരിച്ചുവിടുന്നുണ്ട്. പറമ്പിക്കുളത്തുനിന്ന് വെള്ളമത്തെിച്ച് ആളിയാര്‍ ഡാമിലെ വെള്ളത്തിന്‍െറ കുറവ് പരിഹരിക്കണമെന്നാണ് കേരളത്തിന്‍െറ ആവശ്യം.

Tags:    
News Summary - aliyar dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.