കൊച്ചി: അലീഗഢ് മുസ്ലിം സർവകലാശാലയുടെ മലപ്പുറം സെൻറർ ഡയറക്ടറുടെ നിയമനം റദ്ദ ാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈകോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. അതേസമയം, പഴയ വിജ് ഞാപനപ്രകാരം അപേക്ഷിച്ച യോഗ്യരായവരെ മുഴുവൻ ഉൾപ്പെടുത്തി പുതിയ നിയമനനടപടിക ൾ ആരംഭിക്കുകയും റാങ്ക് പട്ടിക പുനഃക്രമീകരിച്ച് നിയമനം നടത്തുകയും ചെയ്യണമെന്ന സിംഗിൾ ബെഞ്ച് നിർദേശം ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളി. ഇതിനുപകരം പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച് പൂർണമായും പുതിയ നിയമനപ്രക്രിയ ആരംഭിക്കാനും ഉത്തരവിട്ടു. ഡയറക്ടറായി ഡോ. കെ.എം. അബ്ദുൽ റഷീദിെൻറ നിയമനം റദ്ദാക്കിയതിനെതിരെ സർവകലാശാല നല്കിയ അപ്പീലിലാണ് ഡിവിഷന് ബെഞ്ചിെൻറ ഉത്തരവ്. നിയമനം റദ്ദാക്കിയതിനെതിരെ അബ്ദുൽ റഷീദ് നൽകിയ ഹരജി തള്ളി. അബ്ദുൽ റഷീദിെൻറ നിയമനം ചോദ്യംചെയ്ത് അേപക്ഷകനായിരുന്ന കാഞ്ഞങ്ങാട് സ്വദേശി ഡോ. വിജയകുമാരൻ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിെൻറ വിധിയുണ്ടായത്.
യോഗ്യതയില്ലാതിരുന്നിട്ടും അഞ്ച് വർഷത്തിൽ മൂന്ന് വർഷവും ഡയറക്ടറായി അബ്ദുൽ റഷീദ് തുടർന്ന സാഹചര്യത്തിൽ പുതിയ വിജ്ഞാപനമിറക്കി അഞ്ച് വർഷത്തെ കാലയളവിൽ പുതിയ നിയമനപ്രക്രിയ ആരംഭിക്കാനാവില്ലെന്നായിരുന്നു ഡോ. വിജയകുമാരെൻറ വാദം. നിയമനടപടികളുടെ ഗുണം തനിക്ക് ലഭിക്കണമെന്ന വാദവും അദ്ദേഹം ഉന്നയിച്ചു. എന്നാൽ, ഈ വാദത്തോട് യോജിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നിയമനം ലഭിച്ച ഡയറക്ടറും ഹരജിക്കാരനും നിയമനപ്രക്രിയയിൽ പങ്കെടുത്തവരാണ്. ഒരാൾ ഒന്നാം റാങ്കുകാരനായി. എന്നാൽ, ഒന്നാംറാങ്കുകാരൻ അയോഗ്യനാണെന്ന് കണ്ടാൽ നിയമനം ചോദ്യംചെയ്തയാളല്ലെങ്കിൽ പോലും രണ്ടാം റാങ്കുകാരനാണ് പിന്നീടുള്ള അവസരം. രണ്ടാം റാങ്കുകാരൻ സ്വീകരിക്കുന്നില്ലെങ്കിൽ നിയമനം സ്വീകരിക്കാൻ ആളുണ്ടാകുന്നതുവരെ റാങ്ക് പട്ടികയുമായി മുന്നോട്ടുപോകണമെന്ന് നിയമമില്ല.
ഡയറക്ടറുടെ നിയമന കാലാവധിയായ അഞ്ചിൽ മൂന്ന് വർഷവും കടന്നുപോയിരിക്കുന്നു. അതിനാൽ മൂന്ന് വർഷം മുമ്പത്തെ വിജ്ഞാപനപ്രകാരമുള്ള റാങ്ക് പട്ടികയിൽനിന്ന് മാത്രം നിയമനം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കുന്നതായി കോടതി വ്യക്തമാക്കി. യോഗ്യതയില്ലാത്തതിനാൽ അബ്ദുൽ റഷീദിെൻറ നിയമനം റദ്ദാക്കിയത് ശരിവെച്ച കോടതി, അദ്ദേഹത്തിെൻറ അപ്പീൽ ഹരജി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.