സി.പി.എം ഇൗസി വാക്കോവർ പ്രതീക്ഷിച്ച ആലത്തൂർ മണ്ഡലത്തിൽ ഇക്കുറി മത്സരം അൽപം കടുപ ്പം. പ്രചാരണം അവസാന ലാപ്പിലെത്തുേമ്പാൾ എൽ.ഡി.എഫും യു.ഡി.എഫും ഇഞ്ചോടിഞ്ച് പോരാട് ടത്തിലാണ്. താഴെത്തട്ടിലെ സംഘടനബലത്തിൽ ചെേങ്കാട്ടയിൽ തുളവീഴില്ലെന്ന് എൽ.ഡി.എഫ ് അവകാശപ്പെടുേമ്പാൾ ചരിത്രം തിരുത്തുമെന്നാണ് യു.ഡി.എഫ് വാദം. യു.ഡി.എഫ് സ്ഥാനാർഥി ര മ്യ ഹരിദാസിെൻറ പര്യടനം മണ്ഡലത്തിൽ പലേടത്തും കാര്യമായ ഒാളം തീർത്തിട്ടുണ്ട്. എന്നാൽ, പി.കെ. ബിജുവിെൻറ മികച്ച പ്രതിച്ഛായയും കെട്ടുറപ്പോടെ സ്വന്തം സ്വാധീനമേഖലയിൽ നടത്തുന്ന പ്രചാരണവും ഭൂരിപക്ഷം ഉയർത്തുമെന്ന് എൽ.ഡി.എഫ് അവകാശപ്പെടുന്നു. എൻ.ഡി.എ സ്ഥാനാർഥി ബി.ഡി.ജെ.എസിലെ ടി.വി. ബാബുവിെൻറ പ്രകടനം മത്സരഫലം നിർണയിക്കുന്നതിൽ ഘടകമാവും.
പാട്ട് പാടിയുള്ള രമ്യ ഹരിദാസിെൻറ വേറിട്ട പ്രചാരണ രീതിയും സോഷ്യൽ മീഡിയയിലടക്കം അത് സൃഷ്ടിച്ച അലയൊലികളും മേൽപരപ്പിൽ മേൽക്കൈ ഉണ്ടാക്കിയപ്പോൾ ബൂത്ത്തല പ്രവർത്തനങ്ങളിലെ പോരായ്മകളാണ് യു.ഡി.എഫിന് ഭീഷണി. വീടുകയറിയുള്ള പ്രചാരണത്തിൽ അവർ പിന്നിലാണ്. എന്നാൽ, എൻ.ഡി.എ സീറ്റ് ബി.ഡി.ജെ.എസിന് നൽകിയത് തങ്ങൾക്കനുകൂലമാകുമെന്ന് കരുതുന്നവർ യു.ഡി.എഫിെൻറ നേതൃതലത്തിൽ തന്നെയുണ്ട്. രാഹുൽ ഇഫക്ടും പ്രതിഫലിക്കുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു.
ഇതിനെയെല്ലാം മറികടക്കാൻ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയുള്ള കൊണ്ടുപിടിച്ച പ്രചാരണം താഴെത്തട്ടിൽ എൽ.ഡി.എഫ് ശക്തമാക്കിയിട്ടുണ്ട്. രമ്യക്കെതിരെ എൽ.ഡി.എഫ് കൺവീനർ നടത്തിയ വിവാദ പ്രസ്താവനയടക്കം ഉണ്ടാക്കിയ നെഗറ്റീവ് മാർക്കുകൾ മറികടക്കുന്ന പഴുതടച്ച പ്രചാരണമാണ് മണ്ഡലത്തിലെ മൂന്ന് മന്ത്രിമാരെയും മുൻ സ്പീക്കറെയും അണിനിരത്തി സി.പി.എം നടത്തുന്നത്. പ്രചാരണ രംഗത്ത് തുടക്കത്തിലുണ്ടായിരുന്ന മുൻതൂക്കം യു.ഡി.എഫ് സ്ഥാനാർഥിയുടെ വരവോടെ ഇല്ലാതായെങ്കിലും ചിട്ടയാർന്ന പ്രവർത്തനം ഇടതുചേരിക്ക് ആത്മവിശ്വാസം പകരുന്നു.
കഴിഞ്ഞ തവണ ജലപ്രശ്നത്തിലുടക്കി േനാട്ടക്ക് വോട്ട് ചെയ്ത് പ്രതിഷേധിച്ച ചിറ്റൂർ ആർ.ബി.സി മുന്നണി ഇത്തവണ എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മുഴുവൻ വോട്ടും ഇടതിന് പോകാൻ തരമില്ല. വെൽഫെയർ പാർട്ടിയുടെ പിന്തുണ യു.ഡി.എഫിന് ഗുണം ചെയ്യും. കുത്തക മണ്ഡലം സംരക്ഷിക്കാൻ എൽ.ഡി.എഫും ചെേങ്കാട്ടയിൽ വിള്ളൽ വീഴ്ത്താൻ യു.ഡി.എഫും വോട്ട് വർധിപ്പിക്കാൻ എൻ.ഡി.എയും അവസാന ദിവസങ്ങളിലും വീറും വാശിയും വിടാതെ പ്രചാരണത്തിലാണ്. 30,000ത്തോളം നവാഗത വോട്ടർമാർ മണ്ഡലത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.