ചെങ്ങന്നൂർ: അനധികൃതമായി പശ്ചിമ ബംഗാളിൽനിന്നെത്തിയ മൂന്ന് യുവാക്കളെ നഗരസഭ നിരീക്ഷണത്തിലാക്കി. പശ്ചിമ ബംഗാളിൽനിന്ന് വിമാനമാർഗം നെടുമ്പാശ്ശേരിയിൽ എത്തിയ സംഘം രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ മാറിക്കയറി കഴിഞ്ഞദിവസം ഉച്ചയോടെയാണ് ചെങ്ങന്നൂരിലെത്തിയത്.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷെൻറ എതിർവശം ഇവർ താമസിക്കാനെത്തിയത് രാത്രിയോടെയാണ്. വിവരം നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്. ഉടൻ കാര്യമറിഞ്ഞ് ചെയർമാൻ കെ. ഷിബുരാജെൻറ നേതൃത്വത്തിൽ നഗരസഭ ജീവനക്കാരും പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് മാത്യു, എസ്.ഐ എസ്.വി. ബിജു എന്നിവരുമെത്തി രാത്രി എട്ടുമണിയോടെ നഗരസഭ കോവിഡ് കെയർ സെൻററിലാക്കുകയായിരുന്നു.
വർഷങ്ങളായി ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലും മേസ്തിരിപ്പണി ചെയ്തിരുന്ന ഇവർ ലോക്ഡൗണിന് മുമ്പാണ് പശ്ചിമ ബംഗാളിലേക്ക് പോയത്. ഇവരുടെ പക്കൽ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റിവാണെന്ന് തെളിക്കുന്ന സർട്ടിഫിക്കറ്റ് ഉണ്ടെന്ന് പറയുന്നു. അന്തർസംസ്ഥാനത്തുനിന്ന് യാത്ര ചെയ്ത് വന്നതിനാൽ ഇവരെ നിയമാനുസൃതം നിരീക്ഷണത്തിലാക്കുമെന്ന് നഗരസഭ ചെയർമാൻ കെ. ഷിബു രാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.