അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സ്ട്രോങ് റൂം തുറന്ന് സ്വർണ ഉരുപ്പടികളുടെ കണക്കെടുപ്പ് ആരംഭിച്ചു. ഹൈകോടതി ഉത്തരവിനെത്തുടർന്നാണ് ദേവസ്വം ഓഫിസർമാർ, വിജിലൻസ് എന്നിവരുടെ സാന്നിധ്യത്തിൽ കണക്കെടുപ്പ് ആരംഭിച്ചത്.
നിത്യോപയോഗത്തിലില്ലാത്ത സ്വർണ ഉരുപ്പടികൾ, കാണിക്കവഞ്ചി, നടവരവ് എന്നിവയാണ് തിട്ടപ്പെടുത്തുന്നത്. അമ്പലപ്പുഴ സബ് ഗ്രൂപ്പിനു കീഴിലുള്ള ക്ഷേത്രങ്ങളിലെയും സ്വർണ ഉരുപ്പടികൾ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് സൂക്ഷിക്കുന്നത്. ഹൈകോടതി നിർദേശപ്രകാരം മാവേലിക്കര, കരുനാഗപ്പള്ളി, ചങ്ങനാശ്ശേരി സബ് ഗ്രൂപ് ഓഫിസുകൾക്ക് കീഴിലെ ക്ഷേത്രങ്ങളിൽ കണക്കെടുപ്പ് പൂർത്തിയായി.
ഹരിപ്പാട് െഡപ്യൂട്ടി കമീഷണറുടെ കീഴിലുള്ള 340ഓളം ക്ഷേത്രങ്ങളിലെ കണക്കെടുപ്പ് പൂർത്തിയായി വരുകയാണെന്ന് ദേവസ്വം െഡപ്യൂട്ടി കമീഷണർ ജി. ബൈജു പറഞ്ഞു. വിജിലൻസ് ഓഫിസർമാരായ ഒ.ബി. ദിലീപ് കുമാർ, മനു, അസിസറ്റൻറ് കമീഷണർ ജയകുമാർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മനോജ്, അതത് സബ് ഗ്രൂപ് ഓഫിസർമാർ എന്നിവരാണ് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.