അമ്പലപ്പുഴ: രോഗം കിടപ്പിലാക്കിയ ജോൺ ചെറിയാന് താങ്ങും തണലുമേകി പൊതുപ്രവർത്തകർ. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ പൂർത്തിയായ ജോൺ ചെറിയാനെ സംരക്ഷിക്കാൻ സ്വന്തമെന്നുപറയാൻ അടുത്താരുമില്ല.
ആശങ്കയിലായ ജോൺ ചെറിയാന് കിടക്കാനിടവും പരിചരിക്കാൻ ആളിനെ ഏർപ്പെടുത്തിയുമാണ് നിസാർ വെള്ളാപ്പള്ളിയും യു.എം. കബീറും കൈത്താങ്ങായത്. മാവേലിക്കര സ്വദേശിയായ ജോൺ ചെറിയാനെ നെഞ്ചുവേദനയെത്തുടർന്ന് സമീപവാസികളാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.
ഒരുവശം ഭാഗികമായി തളർന്ന ജോൺ ചെറിയാന് രണ്ടാഴ്ചത്തെ ചികിത്സക്കുശേഷം ആശുപത്രി വിട്ടെങ്കിലും പരസഹായമില്ലാതെ താമസിക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു. പുന്നപ്രയിൽ താൽക്കാലികമായി ഏർപ്പെടുത്തിയ വാടകവീട്ടിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.