ആലപ്പുഴയില്‍ ഫെഡറല്‍ ബാങ്ക് ബ്രാഞ്ചിന് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ ഫെഡറല്‍ ബാങ്ക് ബ്രാഞ്ച് ഒാഫീസിന് തീപിടിച്ചു. കണ്ണന്‍ വര്‍ക്കി പാലത്തിന് സമീപത്തെ ബാങ്ക് ശാഖയിലാണ് തീപിടിത്തമുണ്ടായത്. രാവിലെ എട്ടരയോടെ‍യായിരുന്നു അപകടം. ബാങ്കിൽ നിന്ന് പുക ഉയരുന്നതു കണ്ട പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. അപകടത്തിന് കാരണം വ്യക്തമല്ല. പൊലീസും അഗ്നിശമനസേനയും ചേർന്ന് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിൽ തീ അണച്ചു.

Tags:    
News Summary - alappuzha federal bank branch flamed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.