ആലപ്പുഴയിലെ തോൽവി കെ.വി തോമസ് സമിതി അന്വേഷിക്കും -മുല്ലപ്പള്ളി

തിരുവനന്തപുരം: ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർഥിയുടെ പരാജയത്തെ കുറിച്ച് കെ.വി തോമസ് അധ്യക്ഷനായ സമിതി അന്വേഷിക് കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥും കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണനും ആണ് സമിതിയിലെ അംഗങ്ങൾ. രണ്ടാഴ്ചക്കുള്ളിൽ അന്വേഷണം നടത്തി സമിതി കെ.പി.സി.സിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

മുതിർന്ന നേതാവ് എ.കെ ആന്‍റണിക്കെതിരായ സൈബർ ആക്രമണങ്ങളെ കുറിച്ച് അന്വേഷണം നടത്തും. തിരുവനന്തപുരം നിയുക്ത എം.പി ശശി തരൂരാകും അന്വേഷണം നടത്തുക. ആവശ്യമെങ്കിൽ സ്വകാര്യ ഏജൻസികളുടെ സഹായം തേടുമെന്നും മുല്ലപ്പള്ളി അറിയിച്ചു.

ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വേളയിലുണ്ടായ ചെറിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും വാർത്താസമ്മേളനത്തിൽ മുല്ലപ്പള്ളി വ്യക്തമാക്കി.

Tags:    
News Summary - Alappuzha Election Lose Mullappally Ramachandran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.