ഗൾഫിന്​ പെട്രോൾ പോലെയാണ്​ കേരളത്തിന്​ കരിമണൽ- ഇ.പി ജയരാജൻ

തിരുവനന്തപുരം: ഗൾഫ്​ രാജ്യങ്ങൾക്ക്​ പെട്രോൾ എന്നതുപോലെയാണ്​ കേരളത്തിന്​ കരിമണലെന്ന്​ വ്യവസായി മന്ത്രി ഇ. പി ജയരാജൻ. ആലപ്പാ​െട്ട ഖനനം നിർത്തിവെക്കണമെന്ന്​ നിയമസഭ പരിസ്ഥിതി സമിതി പറഞ്ഞിട്ടില്ല. മാനദണ്ഡങ്ങൾ പാലിച്ച്​ ജനങ്ങളുടെ സ്വത്തിനും ജീവനും ഹാനികാരമല്ലാത്ത രീതിയിൽ ഖനനം തുടരാമെന്നാണ്​ സമിതി വ്യക്തമാക്കിയിരിക്കുന്നതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

ഖനനം സംബന്ധിച്ച്​ ഒരു പരാതിയും സർക്കാറിനു മുന്നിൽ ഇതുവരെ എത്തിയിട്ടില്ല. ആലപ്പാ​െട്ട ജനങ്ങൾക്ക്​ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അത്​ പരിഹരിക്കും. സമരത്തിന്​ പിന്നിൽ ബാഹ്യശക്തികളുണ്ടെന്നും ഇ.പി ജയരാജൻ ആവർത്തിച്ചു.

ആലപ്പാ​െട്ട അശാസ്​ത്രീയ ഖനനം തദ്ദേശവാസികളുടെ നിലനിൽപ്പിന്​ ​ ഭീഷണിയാണെന്നും സർക്കാർ വിഷയത്തിൽ ഇടപെടുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതിന്​​ മറുപടി പറയുകയായിരുന്നു മന്ത്രി. വിഷയം സഭ നിർത്തിവെച്ച്​ ചർച്ച ചെയ്യണമെന്ന്​ ആവശ്യപ്പെട്ട്​ പ്രതിപക്ഷ എം.എൽ.എ പി. ടി തോമസ്​ ​ അടിയന്തരപ്രമേയത്തിന്​ നോട്ടീസ്​ നൽകി.

Tags:    
News Summary - Alappat Mining- Black sand -E P Jayarajan - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.