തിരുവനന്തപുരം: മകൻ നഷ്ടപ്പെട്ട മാതാവിനെ കാണാൻ അലൻ ഒറ്റക്കാണെത്തിയത്. മാതാപിതാക്കൾ ജയിലഴിക്കുള്ളിലായതി​െൻറ ഒറ്റപ്പെടലൊന്നും ആ മുഖത്തില്ല, മറിച്ച് നിശ്ചയദാർഢ്യം മാത്രം. നീതി തേടിയുള്ള ജിഷ്ണുവി​െൻറ കുടുംബത്തി​െൻറ സമരത്തിനു പിന്തുണ നൽകിയതിന് ജയലിലായ എസ്.യു.സി.െഎ േനതാവ് എം. ഷാജർഖാ​െൻറയും മിനിയുടെയും ഏക മകനാണ് അലൻ. മാതാപിതാക്കൾ ജയിലിലായതോടെ പാർട്ടിപ്രവർത്തകർക്കൊപ്പം കഴിയുകയാണ് ഇൗ ഏഴാംക്ലാസുകാരൻ. ശനിയാഴ്ച ഉച്ചക്ക് രേണ്ടാെടയാണ് അലൻ മെഡിക്കൽ കോളജിലെ 14ാം വാർഡിൽ നിരാഹാരമനുഷ്ഠിക്കുന്ന മഹിജയെ കാണാനെത്തിത്. കണ്ടപാടെ മഹിജ അലനെ കെട്ടിപ്പിടിച്ച് മുത്തം നൽകി. വിഷമിക്കേണ്ടെന്നും ഞങ്ങെളല്ലാം ഒപ്പമുണ്ടെന്നും പറഞ്ഞ് ആശ്വസിപ്പിച്ചു. ‘ചെറുപ്പത്തിൽ ജിഷ്ണുവിനെ കാണാനും   മോനെപ്പോലെയായിരുന്നു, അതേ മുടിയും മുഖവും...’ മഹിജ നിറമിഴിയോടെ പറഞ്ഞു.
ജിഷ്ണുവി​െൻറ സഹോദരി അവിഷ്ണക്കും കുടുംബത്തിനും നീതിയാവശ്യപ്പെട്ടും കള്ളക്കേസിൽ കുടുക്കി എസ്.യു.സി.െഎ നേതാക്കളായ ഷാജർഖാനെയും മിനിയെയും ജയിലിലടച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും എ.െഎ.ഡി.എസ്.ഒ സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തുന്ന സമരത്തിനിടയിൽനിന്നാണ് അലൻ ആശുപത്രിയിലെത്തിയത്.

Tags:    
News Summary - alan visits mahija

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.