അ​ക​ലാ​ട് ബീ​ച്ച് സം​ഘ​ർ​ഷ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ

അകലാട് ഒറ്റയിനി ബീച്ച് സംഘർഷം: അഞ്ചുപേർ അറസ്റ്റിൽ

ചാ​വ​ക്കാ​ട്: അ​ക​ലാ​ട് ഒ​റ്റ​യി​നി ബീ​ച്ച് സം​ഘ​ർ​ഷ​ത്തി​ൽ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ. ഒ​റ്റ​യി​നി ബീ​ച്ച് ഫെ​സ്റ്റി​വ​ൽ ക​ഴി​ഞ്ഞ് മ​ട​ങ്ങ​വേ അ​ക​ലാ​ട് അ​ഞ്ചാം​ക​ല്ല് രാ​ജാ ബീ​ച്ചി​ൽ പു​തു​പാ​റ​ക്ക​ൽ മു​ഹ​മ്മ​ദു​ണ്ണി​യു​ടെ മ​ക​ൻ നി​ഷാ​ദി​നെ​യും (34), രാ​ത്രി സ​പ്ലാം കൊ​ടി​യി​ൽ വീ​ട്ടി​ൽ അ​ലി​യെ​യും ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് ഇ​രു​വി​ഭാ​ഗ​ത്തി​ൽ​നി​ന്നും അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ലാ​യ​ത്.

നി​ഷാ​ദി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​റ്റ​യി​നി മ​ന​പ്പാ​ടി വീ​ട്ടി​ൽ സ​ൽ​മാ​ൻ (23), സ​പ്ലാം കൊ​ടി​യി​ൽ വീ​ട്ടി​ൽ അ​ലി (25), വ​ട്ടേ​ക്കാ​ട്ട് വീ​ട്ടി​ൽ സ​ന​ൽ (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മ​ദ്യ​പി​ച്ചെ​ത്തി​യ സം​ഘം കാ​ർ ത​ട​ഞ്ഞ് നി​ഷാ​ദി​ന്റെ ക​ഴു​ത്തി​നു​നേ​രെ ക​ത്തി​വീ​ശു​ക​യാ​യി​രു​ന്നു. നി​ഷാ​ദ് ഒ​ഴി​ഞ്ഞു​മാ​റി​യെ​ങ്കി​ലും മു​ഖ​ത്ത് പ​രി​ക്കേ​റ്റു. ഇ​തി​ന് പ്ര​തി​കാ​ര​മാ​യി ഞാ​യ​റാ​ഴ്ച രാ​ത്രി 10ഓ​ടെ സ​പ്ലാം കൊ​ടി​യി​ൽ വീ​ട്ടി​ൽ അ​ലി​യെ (25) നേ​ര​ത്തേ പ​രി​ക്കേ​റ്റ നി​ഷാ​ദ്, കൊ​ടി​കു​ത്തി വീ​ട്ടി​ൽ ല​ത്തീ​ഫ് (31) എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ഹെ​ൽ​മ​റ്റു​കൊ​ണ്ടും മ​റ്റും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

മ​ർ​ദ​ന​ത്തി​ൽ അ​ലി​യു​ടെ ത​ല​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ നി​ഷാ​ദും ല​ത്തീ​ഫും അ​റ​സ്റ്റി​ലാ​യി. മ​റ്റു പ്ര​തി​ക​ളെ ഉ​ട​ൻ​ത​ന്നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് വ​ട​ക്കേ​ക്കാ​ട് എ​സ്.​എ​ച്ച്.​ഒ ആ​ർ. ബി​നു പ​റ​ഞ്ഞു. എ​സ്.​എ​ച്ച്.​ഒ ആ​ർ. ബി​നു, എ​സ്.​ഐ​മാ​രാ​യ ആ​ർ. ശി​വ​ശ​ങ്ക​ര​ൻ, പി.​എ​സ്. സാ​ബു, സി.​പി.​ഒ​മാ​രാ​യ ടി. ​ര​തീ​ഷ് കു​മാ​ർ, ഷാ​ജി​കു​മാ​ർ, അ​രു​ൺ, മി​ഥു​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. 

Tags:    
News Summary - Akalad Ottayini Beach Clash- Five Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.