പണിമുടക്ക്​ ഭയന്ന്​ പരിശോധനകളിൽ നിന്ന്​ പിന്മാറില്ല -എ.കെ ശശീന്ദ്രൻ

തിരുവനന്തപുരം: അന്തർ സംസ്ഥാന ലക്ഷ്വറി ബസുകൾ മലബാറിൽ നടത്തുന്ന പണിമുടക്ക്​ കണ്ട്​ ഭയന്ന്​ മോ​ട്ടോർ വാഹന വക ുപ്പ്​ നടത്തുന്ന പരിശോധനകളിൽ നിന്ന്​ പിന്മാറില്ലെന്ന്​ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. കർണാടകയുമായി ചർച്ച നടത ്തി കൂടുതൽ ബസുകൾ നിരത്തിലിറക്കും. യാത്രക്കാരുടെ യാത്രക്ലേശം കുറക്കാനുള്ള നടപടികൾ ഉണ്ടാവുമെന്നും ശശീന്ദ്രൻ പറഞ്ഞു.​

കേരള, കർണാടക റോഡ്​ ട്രാൻസ്​പോർട്ട്​ കോർപ്പറേഷനുകൾ 16 ബസുകൾ അധികമായി സർവീസ്​ നടത്തും. സ്​കാനിയ ബസുകൾ കരാർ അടിസ്ഥാനത്തിൽ ഒാടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും എ.കെ ശശീന്ദ്രൻ വ്യക്​തമാക്കി.

മിന്നൽ പരിശോധനയിൽ പ്രതിഷേധിച്ചാണ്​ മലബാർ മേഖലയിലെ അന്തർ സംസ്ഥാന ലക്ഷ്വറി ബസുകൾ പണിമുടക്കിയത്​. പണിമുടക്കിനെ തുടർന്ന്​ നൂറ്​ കണക്കിന്​ യാത്രക്കാർ ദുരിതത്തിലായിരുന്നു. കേരള, കർണാടക സ്​റ്റേറ്റ്​ ബസുകൾ കൂടുതൽ സർവീസുകൾ നടത്തിയാണ്​ പ്രശ്​നം പരിഹരിച്ചത്​.

കല്ലട ബസിൽ യാത്രക്കാർക്ക്​ മർദനമേറ്റതിനെ തുടർന്നാണ്​ മോ​ട്ടോർ വാഹന വകുപ്പ്​ ബസുകളിൽ പരിശോധനകൾ കർശനമാക്കിയത്​. പരിശോധനകളിൽ ക്രമക്കേട്​ കണ്ടെത്തിയിരുന്നു.

Tags:    
News Summary - A.K Sasindran press meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.