ശശീന്ദ്രൻ കേസ്: അനിൽ അക്കരയുടെ പരാതിയിൽ നിയമോപദേശം തേടി

തിരുവനന്തപുരം: മുൻമന്ത്രി എ.കെ. ശശീന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അനിൽ അക്കര എം.എൽ.എ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് നൽകിയ പരാതി നിയമോപദേശത്തിനായി കൈമാറി. ശശീന്ദ്രൻ വിഷയത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊലീസ് അന്വേഷണത്തി‍​െൻറ സാധ്യത എത്രത്തോളമുണ്ടെന്ന് പരിശോധിക്കാനാണ് നിയമോപദേശം തേടിയത്.

ശശീന്ദ്രൻ വിഷയത്തിൽ പരാതിക്കാരി രംഗത്തുവരാത്ത സാഹചര്യത്തിൽ കേസെടുക്കാനാകില്ലെന്നായിരുന്നു പ്രാഥമികനിഗമനം. ഇക്കാരണത്താൽ, തങ്ങൾ ഇതിനുപിന്നാലെ പോകുന്നില്ലെന്ന് വി.ടി. ബൽറാം എം.എൽ.എ ചാനൽ ചർച്ചയിൽ  വ്യക്തമാക്കുകയും ചെയ്തു. ഇതിനു തൊട്ടുപിന്നാലെയാണ് അനിൽ അക്കര ബെഹ്റക്ക് പരാതി നൽകിയത്.

സ്ത്രീത്വത്തെ അപമാനിച്ച ശശീന്ദ്രനെതിരെ കേസെടുത്ത് അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഡി.ജി.പി സ്ഥലത്തില്ലാതിരുന്നതിനാൽ പരാതിയിൽ തീരുമാനമായില്ല. പിറ്റേദിവസം, മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നിയമോപദേശം തേടിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

അതേസമയം, സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനാണ് സർക്കാർ ആദ്യം തീരുമാനിച്ചത്. പൊലീസ് ഉന്നത‍‍​െൻറ ഇടപെടലിനെ തുടർന്നാണ് ജുഡീഷ്യൽ അന്വേഷണത്തിലേക്ക് മാറിയതത്രെ.

 

 

Tags:    
News Summary - ak saseedran phone scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.