അട്ടപ്പാടി സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം - മന്ത്രി എ.കെ ബാലൻ

തൃശൂര്‍: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ മർദിച്ച് കൊന്ന സംഭവത്തിൽ  മജിസ്ടേറ്റ് തലം അന്വേഷണം നടത്തുമെന്ന്  പിന്നാക്കക്ഷേമ വകുപ്പ്  മന്ത്രി എ.കെ ബാലൻ. ഇതിനായി മണ്ണാർക്കാട് മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട മധുവിന്‍റെ കുടുംബത്തിനെ സഹായിക്കാനുള്ള നടപടികൾ സർക്കാറിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകും. ശനിയാഴ്ച അട്ടപ്പാടിയിൽ താൻ നേരിട്ടെത്തും.

കേസിൽ ഇത് വരെ മൂന്ന് പേർ കസ്റ്റഡിയിലുണ്ട്. ഇത്തരം കാര്യങ്ങള്‍ ആവർത്തിക്കാതിരിക്കാൻ മാതൃകാപരമായ ശിക്ഷ തന്നെ പ്രതികള്‍ക്ക് നല്‍കും. ബാക്കി പ്രതികളെയും ഉടന്‍ പിടികൂടും. ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭരണ പ്രതിപക്ഷ ഭേദമെന്യേ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ബാലൻ വ്യക്തമാക്കി

Tags:    
News Summary - AK Balan on Attappadi adivasi Murder-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.