Posted On
date_range Updated On
date_range ഭക്തര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാന്‍ ബോര്‍ഡ് പ്രതിജ്ഞാബദ്ധം –അജയ് തറയില്‍
ശബരിമല: ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിജ്ഞാബദ്ധമാണെന്ന് ബോര്‍ഡ് അംഗം അജയ് തറയില്‍ പറഞ്ഞു. അന്നദാനത്തിന് സംഭാവന നല്‍കാന്‍ താല്‍പര്യമുള്ളവര്‍ ദേവസ്വത്തിന്‍െറ ഒൗദ്യോഗിക അന്നദാന ട്രസ്റ്റായ ശബരിമല ശ്രീധര്‍മശാസ്ത അന്നദാന ട്രസ്റ്റിന്‍െറ കൗണ്ടറുകളില്‍ പണം അടച്ച് രസീത് വാങ്ങണം. അന്നദാന മണ്ഡപങ്ങളിലും താഴെ തിരുമുറ്റത്തിന്‍െറ വടക്കുഭാഗത്തെ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്‍ററിലും മഹാകാണിക്കക്ക് മുന്നിലെ കൗണ്ടറിലും എക്സിക്യൂട്ടിവ് ഓഫിസിന് മുന്നിലെ കൗണ്ടറിലും മാളികപ്പുറത്തും അന്നദാനത്തിനുള്ള സംഭാവന സ്വീകരിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.