കാലാനുസൃതമായി കാര്യങ്ങൾ പഠിച്ച് തദ്ദേശീയ ജനവിഭാഗത്തെ മുന്നോട്ട് കൊണ്ടുപോകുക ലക്ഷ്യം- ഒ.ആർ. കേളു

അട്ടപ്പാടി: കാലാനുസൃതമായി കാര്യങ്ങൾ പഠിച്ച് തദ്ദേശീയ ജനവിഭാഗത്തെ മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഒ.ആർ. കേളു. അട്ടപ്പാടിയിലെ വിവിധ ഹോസ്റ്റൽ കെട്ടിടങ്ങളുടെ നിർമാണോദ്ഘാടനവും സമഗ്ര സിക്കിൾസെൽ അനീമിയ സ്ക്രീനിംഗിൻറെ ഉദ്ഘാടനവും വട്ട്ലക്കി കോ-ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റിയിലെ വിവിധ സംരംഭങ്ങളുടെ പ്രവർത്തനോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.

1990 കളിൽ ഉണ്ടായിരുന്ന അട്ടപ്പാടി അല്ല ഇപ്പോൾ ഉള്ളത്. കാലഘട്ടത്തിനനുസരിച്ച് വലിയ മാറ്റം പ്രദേശത്ത് വന്നുവെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിയിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നത് ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ വേണ്ടിയാണെന്നും കാലം മാറുന്നത് മനസിലാക്കി മുന്നോട്ട് പോകാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

 

വട്ടലക്കി കോ- ഓപ്പറേറ്റിവ് ഫാമിങ് സൊസൈറ്റിയിൽ നടന്ന പരിപാടിയിൽ എൻ. ഷംസുദ്ദീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോൾ, പട്ടിക വർഗ ഡയറക്ടർ ഡോ. രേണുരാജ്, അട്ടപ്പാടി നോഡൽ ഓഫീസറും ഒറ്റപ്പാലം സബ് കലക്ടറുമായ ഡോ. മിഥുൻ പ്രേംരാജ്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മരുതി മുരുകൻ, വൈസ് പ്രസിഡൻറ് കെ.കെ മാത്യു, അഗളി, പുതൂർ, ഷോളയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ അംബിക ലക്ഷ്മണൻ, ജ്യോതി അനിൽകുമാർ, പി. രാമമൂർത്തി, ഐ.ടി.ഡി.പി പ്രോജക്‌ട് ഓഫീസർ വി.കെ സുരേഷ് കുമാർ, കെ.ഇ.എൽ പ്രോജക്ട് മാനേജർ കെ.കെ ഉണ്ണികൃഷ്ണൻ, ജനപ്രതിനിധികൾ, വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

അട്ടപ്പാടിയിലെ വിവിധ ഹോസ്റ്റൽ കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനവും സമഗ്ര സിക്കിൾസെൽ അനീമിയ സ്ക്രീനിംഗിൻ്റെ ഉദ്ഘാടനവും വട്ട്ലക്കി കോ-ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റിയിലെ വിവിധ സംരംഭങ്ങളുടെ പ്രവർത്തനോദ്ഘാടനവും നടന്നു

Tags:    
News Summary - Aim to advance the indigenous people by studying things according to time- O.R.Kelu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.