തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപക നിയമനത്തിനുള്ള സെലക്ഷൻ സമിതിയിലേക്കുള്ള സർക്കാർ നോമിനിയെ ഇനി മാനേജർക്ക് നിർദേശിക്കാം. ഇതുൾപ്പെടെയുള്ള മാനദണ്ഡങ്ങളിൽ ഭേദഗതിവരുത്തി സർക്കാർ ഉത്തരവിറക്കി. എയ്ഡഡ് ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനായി രൂപവത്കരിക്കുന്ന സെലക്ഷൻ സമിതിയിൽ അംഗമാകുന്ന സർക്കാർ നോമിനിക്ക് വർഷത്തിൽ 10 സ്കൂളുകളിൽ നിയമന നടപടികളിൽ പെങ്കടുക്കാനുള്ള അവസരം അഞ്ചാക്കി ചുരുക്കി. നിലവിൽ ഹയർ സെക്കൻഡറി ഡയറക്ടർ എല്ലാവർഷവും തയാറാക്കുന്ന ഡെപ്യൂട്ടി കലക്ടർ/ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരുടെ പാനലിലുള്ളവരെയാണ് സർക്കാർ േനാമിനിയായി അയക്കുന്നത്. പുതിയ ഉത്തരവോടെ ഇതേ റാങ്കിലുള്ള ഉദ്യോഗസ്ഥനെ സർക്കാർ നോമിനിയായി മാനേജർക്ക് നിർദേശിക്കാം. മാനേജർ നിർദേശിക്കുന്ന ഉദ്യോഗസ്ഥനിൽനിന്ന് സമ്മതപത്രം വാങ്ങിയായിരിക്കണം നിയമനത്തിനായി സർക്കാറിന് അപേക്ഷ നൽകേണ്ടത്.
നേരേത്ത സ്കൂൾ മാനേജറുടെ അപേക്ഷ പ്രകാരം സർക്കാർ പാനലിൽനിന്ന് നോമിനിയെ നിയമിക്കുന്നതായിരുന്നു രീതി. സർക്കാർ നോമിനിയെ ലഭ്യമാക്കുന്നതിൽ കാലതാമസം വരുന്നുവെന്നുകണ്ടാണ് നോമിനിയെ കണ്ടെത്താൻ മാേനജർക്ക് അനുമതി നൽകിയതെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. ഡെപ്യൂട്ടി കലക്ടർ/ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ കുറയാത്ത സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ അവരുടെ സമ്മതപത്രം വാങ്ങി മാനേജർ ഹയർ സെക്കൻഡറി ഡയറക്ടർക്കാണ് അപേക്ഷ സമർപ്പിേക്കണ്ടത്. നേരത്തേ ഹയർ സെക്കൻഡറി മേഖല ഡെപ്യൂട്ടി ഡയറക്ടർക്കായിരുന്നു അപേക്ഷ സമർപ്പിക്കേണ്ടിയിരുന്നത്.
സർക്കാർ നോമിനിക്കായി മാനേജർക്ക് സ്വന്തമായി നിർദേശം ഇല്ലെങ്കിൽ നോമിനിയെ നിയമിച്ചുകിട്ടാൻ ഡയറക്ടർക്ക് അപേക്ഷ നൽകണം. സർക്കാർ അംഗീകരിച്ച പാനലിൽനിന്ന് നോമിനിയെ നിർേദശിച്ച് ഡയറക്ടർ സർക്കാറിന് ശിപാർശ നൽകുകയും ചെയ്യണം. ഇതിനായി ഡയറക്ടർ ഒരു പാനൽ തയാറാക്കി സർക്കാർ അംഗീകാരം വാങ്ങണം.
ഹയർ സെക്കൻഡറി ഡയറക്ടർ സ്കൂളിൽ അടിസ്ഥാന സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കി മാനേജറുടെ അപേക്ഷ സർക്കാറിന് കൈമാറണം. അംഗീകൃത തസ്തിക നിലവിലുണ്ടെന്ന് കാണിക്കുന്ന ഡിക്ല
റേഷൻ മേഖല ഡെപ്യൂട്ടി ഡയറക്ടറിൽനിന്ന് മാനേജർ ലഭ്യമാക്കണമെന്നും ഉത്തരവിൽ പറയുന്നു. സ്കൂളുകളിൽ തസ്തികയുണ്ടെന്ന് നേരിട്ട് പരിശോധന നടത്താതെ ഡെപ്യൂട്ടി ഡയറക്ടർമാർ നൽകാൻ തയാറാകില്ലെന്നും ഇത് മൊത്തം നിയമനങ്ങൾ വീണ്ടും വൈകാൻ ഇടയാക്കുമെന്നും അധ്യാപകർക്കിടയിൽ ആശങ്ക ഉയർന്നിട്ടുണ്ട്. ഹയർ സെക്കൻഡറി വിദ്യാർഥി പ്രവേശനം ഡയറക്ടറേറ്റ് നേരിട്ട് ഏകജാലക രീതിയിൽ നടത്തുന്നതിനാൽ തസ്തിക സംബന്ധിച്ച് ഡെപ്യൂട്ടി ഡയറക്ടർമാരിൽനിന്ന് ഡിക്ലറേഷൻ ആവശ്യമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഹയർ സെക്കൻഡറി സ്പെഷൽ റൂൾസ് അനുസരിച്ചാണ് നിയമനം നടത്തുന്നതെന്നും അംഗീകൃത തസ്തികയിലാണ് സെലക്ഷൻ നടത്തുന്നതെന്നും പരിശോധിച്ച് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സർക്കാർ നോമിനിക്കാണ്. നിയമന നടപടി സംബന്ധിച്ച് റിപ്പോർട്ട് ഒരാഴ്ചക്കകം നോമിനി സർക്കാറിന് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.