കേരളത്തിന് അധിക സഹായം; പ്രധാനമന്ത്രി ഉറപ്പ് നൽകിയെന്ന് ഗവർണർ

ന്യൂ​ഡ​ൽ​ഹി: മ​ഹാ​പ്ര​ള​യ​ത്തി​ൽ രാ​ജ്യ​മൊ​ന്ന​ട​ങ്കം കേ​ര​ള​ത്തി​നൊ​പ്പ​മാ​ണെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ‘മ​ൻ കീ ​ബാ​ത്​’ പ​രി​പാ​ടി​യി​ൽ കേ​ര​ള​ത്തി​ന്​ ​െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച മോ​ദി രാ​ജ്യ​ത്തെ നാ​നാ​തു​റ​ക​ളി​ലു​ള്ള മ​നു​ഷ്യ​രും ​േക​ര​ള​ത്തി​ന്​ പി​ന്തു​ണ​യു​മാ​യെ​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ വ്യ​ക്ത​മാ​ക്കി. 

ജീ​വ​ൻ ന​ഷ്​​ട​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളോ​ട്​ സ​ഹ​താ​പ​മു​ണ്ട്. ന​ഷ്​​ട​പ്പെ​ട്ട ജീ​വ​നു​ക​ൾ​ക്ക്​ പ​ക​രം​വെ​ക്കാ​ൻ ന​ഷ്​​ട​പ​രി​ഹാ​രം​കൊ​ണ്ടാ​വി​ല്ല. ഇൗ ​സ​ഹ​ന​ത്തി​​​െൻറ നി​മി​ഷ​ങ്ങ​ളി​ൽ ദുഃ​ഖാ​ർ​ത്ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കൊ​പ്പം 125 കോ​ടി ഇ​ന്ത്യ​ക്കാ​രു​മു​ണ്ടെ​ന്ന്​ മോ​ദി പ​റ​ഞ്ഞു. 

അ​തി​നി​ടെ, കേ​ര​ള ഗ​വ​ര്‍ണ​ര്‍ ജ​സ്​​റ്റി​സ് പി. ​സ​ദാ​ശി​വം ഒാ​ണ​നാ​ളി​ൽ  ഡ​ല്‍ഹി​യി​ലെ​ത്തി പ്ര​ധാ​ന​മ​ന്ത്രി  ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ച​ര്‍ച്ച ന​ട​ത്തി. കേ​ര​ള​ത്തി​ലെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യാ​ണ് 600 കോ​ടി പ്രാ​ഥ​മി​ക സ​ഹാ​യം എ​ത്തി​ച്ച​തെ​ന്നും ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ​നി​ധി മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് അ​ധി​ക ധ​ന​സ​ഹാ​യം ന​ല്‍കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ഉ​റ​പ്പു​ന​ല്‍കിയതായി ഗ​വ​ര്‍ണ​ർ അറിയിച്ചു. പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ട​ശേ​ഷം ഗ​വ​ര്‍ണ​ര്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ്ങി​നെ​യും സ​ന്ദ​ര്‍ശി​ച്ച് സം​സ്ഥാ​ന​ത്തെ ര​ക്ഷാ, പു​ന​ര​ധി​വാ​സ പ്ര​വ​ര്‍ത്ത​ന​ത്തെ​ക്കു​റി​ച്ച് ധ​രി​പ്പി​ച്ചു. ന​ഷ്​​ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പ് പൂ​ര്‍ത്തി​യാ​കു​ന്ന മു​റ​ക്ക്​ അ​ധി​ക ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹ​വും ഉ​റ​പ്പു​ന​ല്‍കി.

സം​സ്​​ഥാ​ന​ത്തെ ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം താ​ന്‍ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന്​ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ഗ​വ​ര്‍ണ​റെ അ​റി​യി​ച്ചു. ഇ​തി​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് 40 ഹെ​ലി​കോ​പ്​​ട​ര്‍, 31 വി​മാ​നം, 182 ര​ക്ഷാ​ടീ​മു​ക​ള്‍, 18 സൈ​നി​ക മെ​ഡി​ക്ക​ല്‍ സം​ഘ​ങ്ങ​ള്‍, 58 ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​നാ ടീ​മു​ക​ള്‍, ഏ​ഴു ക​മ്പ​നി കേ​ന്ദ്ര സാ​യു​ധ​സേ​ന, നേ​വി, കോ​സ്​​റ്റ്​ ഗാ​ര്‍ഡ് ക​പ്പ​ലു​ക​ള്‍, ര​ക്ഷാ​സ​ന്നാ​ഹ​ങ്ങ​ളു​ള്ള 500 ബോ​ട്ടു​ക​ള്‍ എ​ന്നി​വ വി​ന്യ​സി​ച്ച്​ കേ​ന്ദ്രം വി​പു​ല​മാ​യ ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യ​തെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ആ​ഗ​സ്​​റ്റ്​ 12ന് ​കേ​ന്ദ്ര മ​ന്ത്രി​ത​ല സം​ഘം കേ​ര​ളം സ​ന്ദ​ര്‍ശി​ച്ച് ന​ഷ്​​ട​ത്തി​​​െൻറ ക​ണ​ക്കെ​ടു​ത്തി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ പ്ര​ള​യം വ​രു​ത്തി​യ ന​ഷ്​​ട​ത്തെ​ക്കു​റി​ച്ച്​ പു​തി​യ നി​വേ​ദ​നം ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം തീ​രു​ന്ന​മു​റ​ക്ക്​ സം​സ്ഥാ​നം ന​ല്‍കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഇ​തി​ന്​ വ​രു​ന്ന കാ​ല​താ​മ​സം പ​രി​ഗ​ണി​ച്ചാ​ണ് 600 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

നോട്ടിഫൈ ചെയ്യപ്പെട്ട ഏത് ദുരന്തത്തിലും രക്ഷാപ്രവര്‍ത്തനത്തിനായി ധനസഹായമനുവദിക്കുന്നത് ദേശീയ, സംസ്ഥാന പ്രതികരണനിധിയുടെ മാനദണ്ഡം അനുസരിച്ചാണ്. സംസ്ഥാനത്ത് വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ജൂലൈ 21ന് സര്‍ക്കാര്‍ ഒരു ഇടക്കാല മെമ്മോറാണ്ടം കേന്ദ്രത്തിന് നല്‍കിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് 12ന് ഒരു കേന്ദ്ര ഇന്‍റര്‍ മിനിസ്റ്റീരിയല്‍ ടീം കേരളം സന്ദര്‍ശിച്ച് നഷ്ടത്തിന്‍റെ കണക്കെടുത്തു. പ്രളയം വരുത്തിയ നഷ്ടത്തെക്കുറിച്ചുള്ള ഒരു അഡീഷണല്‍ മെമോറാണ്ടം രക്ഷാപ്രവര്‍ത്തനം തീരുന്നമുറക്ക് സംസ്ഥാനം നല്‍കുമെന്നും ഗവർണർ മാധ്യമങ്ങളെ അറിയിച്ചു. 

നവകേരളം സൃഷ്​ടിക്കാം; ഒരുമാസത്തെ ശമ്പളം തന്നാൽ –മുഖ്യമന്ത്രി
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കേ​ര​ള​ത്തെ പു​നഃ​സൃ​ഷ്​​ടി​ക്കാ​ൻ മു​ഴു​വ​ൻ മ​ല​യാ​ളി​ക​ളി​ലും വി​ശ്വാ​സ​മ​ർ​പ്പി​ച്ച്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ലോ​ക​മാ​കെ ജോ​ലി​ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ൾ ഒ​രു​മാ​സ​ത്തെ ശ​മ്പ​ളം പ​ത്ത്​ മാ​സം​കൊ​ണ്ട്​ ന​ൽ​കി​യാ​ൽ പു​തി​യ കേ​ര​ളം സൃ​ഷ്​​ടി​ക്കാ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ല​യാ​ളി​യു​ടെ ശ​ക്​​തി തി​രി​ച്ച​റി​യ​ണം. ലോ​ക​മാ​കെ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന മ​ല​യാ​ളി​ക​ൾ ഒ​ത്തു​ചേ​ർ​ന്ന്​ ഒ​രു​മാ​സ​ത്തെ ശ​മ്പ​ളം ന​ൽ​കി​യാ​ൽ അ​ത്​ പു​റ​ത്തു​നി​ന്നു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തി​ന​പ്പു​റ​മാ​ണ്. മാ​സ​ത്തി​ൽ മൂ​ന്ന്​ ദി​വ​സ​ത്തെ എ​ന്ന ക​ണ​ക്കി​ൽ പ​ത്തു​മാ​സം​കൊ​ണ്ട്​ ഒ​രു മാ​സ​ത്തെ ശ​മ്പ​ളം ന​ൽ​കാ​ൻ ക​ഴി​യു​മോ​യെ​ന്ന്​ പ​രി​ശോ​ധി​ക്ക​ണം. ന​ഷ്​​ട​പ്പെ​ട്ട​ത്​ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നൊ​പ്പം പു​തി​യ കേ​ര​ളം സൃ​ഷ്​​ടി​ക്കാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണി​ത്​. ഇൗ ​ദൗ​ത്യ​ത്തി​ൽ ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ വി​ദ​ഗ്​​ധ​രു​ടെ ഉ​പ​ദേ​ശം തേ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 

Tags:    
News Summary - Aid Given is Advance, More to follow : PM tells Governor-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.