തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ഏറ്റവും പുതിയ പുസ്തകമായ `മൈ ജേർണി ത്രൂ ഗാന്ധി വില്ലേജെസിന്‍റെ' പ്രകാശനം നടന്‍ മമ്മൂട്ടിയും സംവിധായകനും തിരക്കഥാകൃത്തുമായ അടൂർ ഗോപാലകൃഷ്ണനും ചേർന്ന് നിർവ്വഹിച്ചു.
തിരുവനന്തപുരത്ത് വച്ചായിരുന്നു ചടങ്ങ്. 2012 ൽ തുടങ്ങിയ ഗാന്ധിഗ്രാം പദ്ധതിയിലൂടെ പട്ടികജാതി പട്ടികവര്‍ഗ്ഗ ഗ്രാമങ്ങളുടെ മുഖഛായ മാറിതയെങ്ങിനെയാണെന്നാണ് പുസ്തകത്തില്‍ വിശദീകരിക്കുന്നത്. കേരളത്തിലെ പതിനാല് ജില്ലകളിലെയും പട്ടികജാതി - പട്ടികവര്‍ഗകോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കെ.പി.സി.സി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല ആവിഷ്‌കരിച്ച പദ്ധതിയാണ് ഗാന്ധിഗ്രാം.
പദ്ധതിയുടെ ഭാഗമായി നടത്തിയ വികസനപ്രവർത്തനങ്ങൾ സാമൂഹിക സുരക്ഷിതത്വ പ്രവർത്തനങ്ങൾ തുടങ്ങിയവയുടെ വിശദമായ വിവരങ്ങൾ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗക്ഷേമ വകുപ്പില്‍ നിന്നും ഒരുകോടി രൂപ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഗാന്ധിഗ്രാം പദ്ധതിയില്‍പ്പെടുന്ന ഗ്രാമങ്ങള്‍ക്ക് അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.