യദുവിനെ പുറത്താക്കിയത് ആര്യാ രാജേന്ദ്രനുമായുള്ള പ്രശ്നത്തിലല്ല; കാരണം വ്യക്തമാക്കി മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡിൽ ആര്യാ രാജേന്ദ്രനുമായി വാക്കേറ്റമുണ്ടാക്കിയ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ യദു കൃഷ്ണനെ പുറത്താക്കിയതിന് കാരണം വ്യക്തമാക്കി ​ഗതാ​ഗതമന്ത്രി കെ.ബി. ​ഗണേഷ് കുമാർ. മുൻ മേയർ ആര്യാ രാജേന്ദ്രനുമായി പ്രശ്നമുണ്ടാക്കിയതുകൊണ്ടല്ല യദുവിനെ പുറത്താക്കാക്കിയത്.

യദു കെ.എസ്.ആർ.ടി.സി.യിൽ താൽക്കാലിക ഡ്രൈവർ ആയിരുന്നു. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള യാത്രയിൽ തുടർച്ചയായി ആറ് മണിക്കൂർ ഇയർഫോൺ വെച്ച് ഫോണിൽ സംസാരിച്ചതിനാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. ബസിലെ അറുപതോളം യാത്രക്കാരുടെയും റോഡിലെ ആയിരങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന നടപടിയായിരുന്നു അത്.

യദു ഫോണിൽ സംസാരിച്ച കാര്യം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കോൾ ഡീറ്റെയിൽസ് സഹിതം കെ.എസ്.ആർ.ടി.സി സി.എം.ഡിക്ക് സമർപ്പിച്ചു. തുടർന്നാണ് നടപടി സ്വീകരിച്ചത്. ആര്യയുമായുണ്ടായ പ്രശ്നം തന്നോട് മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ സംസാരിച്ചിട്ടില്ലെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.

Tags:    
News Summary - Yadu was not expelled due to the issue with Arya Rajendran; Minister KB Ganesh Kumar clarifies the reason

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.