തൃശൂർ: ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഞായറാഴ്ച കാലത്ത് മുതൽ തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
1. എറണാകുളം ഭാഗത്ത് നിന്ന് പാലിയേക്കര ടോൾ പ്ലാസ കടന്ന് തൃശൂർ ഭാഗത്തേക്ക് വരുന്ന ബസുകൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും തലോർ ബൈപാസിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഒല്ലൂർ-കുരിയച്ചിറ-മുണ്ടുപാലം ശക്തൻ വഴി പോകണം.
2. തൃശൂർ ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട ബസുകൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും മനോരമ ജങ്ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് മുണ്ടുപാലം-കുരിയച്ചിറ-ഒല്ലൂർ വഴി തലോർ ബൈപാസിൽ പ്രവേശിച്ച് പോകണം.
3. പാലക്കാട് ജില്ലയിൽനിന്ന് വരുന്ന വാഹനങ്ങൾ മണ്ണുത്തി ജങ്ഷൻ, നടത്തറ-കുട്ടനെല്ലൂർ പാലത്തിന്റെ അടിയിൽ കൂടി പോയി വലത്തോട്ട് തിരിഞ്ഞ് അഞ്ചേരി-മിഷൻ ക്വാർട്ടേഴ്സ് എന്നീ വഴിയിലൂടെ തൃശൂർക്ക് പോകണം.
4. വടക്കാഞ്ചേരി, മെഡിക്കൽ കോളജ് ഭാഗത്തുനിന്ന് എറണാകുളം, പാലക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പവർ ഹൗസ് ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പൊങ്ങണംകാട്-മാടക്കത്തറ-ചാത്തംകുളം-മുടിക്കോട് വഴി ഹൈവേയിലേക്ക് പ്രവേശിച്ച് എറണാകുളം, പാലക്കാട് ഭാഗത്തേക്ക് പോകണം.
5. വിയ്യൂർ ഭാഗത്തു നിന്ന് കുന്നംകുളം ഭാഗത്തേക്ക് പോകാനുള്ള വാഹനങ്ങൾ വിയ്യൂർ -കുറ്റൂർ പാലത്തിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് -മുണ്ടൂർ വഴി കുന്നംകുളത്തേക്ക് പോകണം.
കുന്നംകുളം, കോഴിക്കോട്, ഗുരുവായൂർ, അടാട്ട്, തുടങ്ങി പൂങ്കുന്നം വഴി വരുന്ന എല്ലാ വാഹനങ്ങളും പൂങ്കുന്നത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് ശങ്കരയ്യർ ജങ്ഷൻ പൂത്തോൾ വഴി ശക്തൻ സ്റ്റാൻഡിലെത്തി പോകണം.
ഗുരുവായൂർ കുന്നംകുളം സ്വകാര്യ ബസുകൾ പടിഞ്ഞാറേ കോട്ടയിൽനിന്ന് അയ്യന്തോൾ സിവിൽ ലൈൻ, അയ്യന്തോൾ ഗ്രൗണ്ട്, ലുലു ജങ്ഷൻ വഴി തിരികെ സർവിസ് നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.