അണ്ണാ ഡി.എം.കെ ലയനത്തിന്​ ഒരു വിഭാഗത്തി​െൻറ പച്ചക്കൊടി

ചെന്നൈ: തിങ്കളാഴ്ച അർധരാത്രി നടന്ന നാടകീയ നീക്കത്തിൽ ജനറൽ സെക്രട്ടറി ശശികലയുെട കുടുംബം ഉൾപ്പെട്ട ‘മന്നാർഗുഡി 
സംഘ’ത്തി​​െൻറ എതിർപ്പ് വകവെക്കാതെ അണ്ണാ ഡി.എം.കെ ലയനത്തിന് ഒരു വിഭാഗം മന്ത്രിമാരുടെ നീക്കം. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ എം. തമ്പിദുരൈയുടെയും മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുടെയും ആശീർവാദത്തോടെയാണ് 14 മന്ത്രിമാർ ഒരുമിച്ചിരുന്നത്. മുൻ മുഖ്യമന്ത്രി ഒ. പന്നീർസെൽവം വിഭാഗവുമായി ലയനചർച്ച നടത്താനും അതുവഴി തെരഞ്ഞെടുപ്പ് കമീഷൻ തടഞ്ഞുവെച്ച പാർട്ടിയുടെ പേരും ചിഹ്നവും തിരിച്ചെടുക്കാനും തീരുമാനമായി. ഒന്നിക്കണമെന്ന ഒ.പി.എസി​​െൻറ പ്രസ്താവനയെ മന്ത്രിമാർ സ്വാഗതം ചെയ്തു. ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നു ശശികലയും ഡെപ്യൂട്ടി ജനറൽസെക്രട്ടറി സ്ഥാനത്ത്നിന്നു ടി.ടി.വി. ദിനകരനും ഒഴിഞ്ഞിട്ടില്ലെന്ന്  േയാഗ തീരുമാനങ്ങൾ വ്യക്തമാക്കിയ ധനമന്ത്രി ഡി. ജയകുമാർ പറഞ്ഞു. 

രാത്രി പത്ത് മണിമുതൽ ഒരുമണിക്കൂർ വൈദ്യുതി മന്ത്രി സി.തങ്കമണിയുടെ വീട്ടിൽ നടന്ന യോഗത്തിൽ മന്ത്രിസഭയിലെ  മുതിർന്ന അംഗങ്ങളായ ധനമന്ത്രി ഡി. ജയകുമാർ, എം.ആർ. വിജയഭാസ്കർ, കടമ്പൂർരാജു, ഉദുമലൈ രാധാകൃഷ്ണൻ, വിജയഭാസ്കർ, എസ്. വളർമതി, സി.വി. ഷൺമുഖം, ഡോ.വി. സരോജ, ഡോ. നിലോഫർ കഫീൽ, വി.എം. രാജലക്ഷ്മി തുടങ്ങിയവരാണ്  പെങ്കടുത്തത്.  ശശികലയെ സന്ദർശിക്കാൻ ദിനകരൻ ബംഗളൂരുവിലാണ്. അതേസമയം 30 എം.എൽ.എമാർ ഇപ്പോഴും ദിനകരനൊപ്പമാണെന്ന് സൂചനയുണ്ട്. അണ്ണാ ഡി.എം.കെയിലെ ഇരുവിഭാഗവും ലയിക്കുന്നത് സംബന്ധിച്ച് അനൗദ്യോഗിക തലങ്ങളിൽചർച്ച നടന്നിരുന്നു. പാർട്ടി ലയനത്തി​​െൻറ ആവശ്യകത ഇരു വിഭാഗത്തി​​െൻറയും നേതാക്കളായ തമ്പിദുരൈയും ഒ. പന്നീർസെൽവവും തിങ്കളാഴ്ച പരസ്യപ്രതികരണം നടത്തിയിരുന്നു. തുടർന്ന്  തമ്പിദുരൈയും എടപ്പാടി കെ. പളനിസാമിയും കൂടിക്കാഴ്ച നടത്തി. പാർട്ടി ഡെപ്യൂട്ടി ജനൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ദിനകര​​െൻറ രാജി ചൊവ്വാഴ്ച ഉണ്ടാകുമെന്ന് സൂചനയുണ്ട്. എന്തായാലും തങ്ങളുെടയും പാർട്ടിയുടെയും ഭാവി ഭയക്കുന്ന ഇരുവിഭാഗത്തിെലയും മുതിർന്ന അംഗങ്ങൾ ദിനകരനെയും മന്നാർഗുഡി സംഘത്തെയും ഒഴിവാക്കി ലയനത്തിനുള്ള നീക്കങ്ങൾ അടുത്ത ദിവസങ്ങളിൽ വ്യക്തമാകും. ഇരു വിഭാഗങ്ങളും ലയിച്ചാൽ മുഖ്യമന്ത്രി പദവി വീതം വെക്കാനാണ് സാധ്യത.


 

Tags:    
News Summary - AIADMK Reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.