കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം.​പി

വോട്ടിന് പണം; കര്‍ശന നടപടിയെടുക്കണം -കെ.സി. വേണുഗോപാല്‍

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ര്‍ വോ​ട്ട​ര്‍മാ​ര്‍ക്ക് പ​ര​സ്യ​മാ​യി പ​ണം വി​ത​ര​ണം ചെ​യ്ത​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ ക​ര്‍ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം.​പി ആ​വ​ശ്യ​പ്പെ​ട്ടു. ബി.​ജെ.​പി പ​ര​സ്യ​മാ​യി പ​ണം വി​ത​ര​ണം ചെ​യ്തി​ട്ടും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ എ​ന്താ​ണ് ചെ​യ്യു​ന്ന​ത്? തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ന്‍ ബി.​ജെ.​പി ഇ​ത്ത​ര​ത്തി​ല്‍ പ​ണം ന​ല്‍കു​ന്ന​ത് പ​തി​വാ​ണ്. ആ​ല​പ്പു​ഴ​യി​ലും ഈ ​പ്ര​വ​ണ​ത ത​ന്റെ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടി​ട്ടു​ണ്ട്. ബി.​ജെ.​പി​യു​ടെ എ ​ക്ലാ​സ് മ​ണ്ഡ​ല​ങ്ങ​ളെ​ന്ന് പ​റ​യു​ന്നി​ട​ത്ത് ഇ​താ​ണ് പ​തി​വാ​യി ന​ട​ക്കു​ന്ന​തെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ല്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

കേ​ര​ള​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ എ​വി​ടെ​യാ​ണ്? തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ത​ലേ ദി​വ​സം ടെ​ലി​വി​ഷ​നി​ലും ഓ​ണ്‍ലൈ​നി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്ന ക​മീ​ഷ​ന്റെ നി​ര്‍ദേ​ശം യു.​ഡി.​എ​ഫ് മാ​ത്ര​മാ​ണ് അ​നു​സ​രി​ച്ച​ത്. എ​ൽ.​ഡി.​എ​ഫി​ന്റെ​യും ബി.​ജെ.​പി​യു​ടെ​യും പ​ര​സ്യ​ങ്ങ​ള്‍ ബു​ധ​നാ​ഴ്ച​യും ടെ​ലി​വി​ഷ​നി​ലും ഓ​ണ്‍ലൈ​നി​ലും വ​രു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ക​ണ്ണൂ​രി​ലും കാ​സ​ര്‍കോ​ട്ടും ക​ള്ള​വോ​ട്ട് ചെ​യ്യാ​ന്‍ സി.​പി.​എം വ്യാ​ജ ഐ​ഡ​ന്റി​റ്റി കാ​ര്‍ഡു​ക​ള്‍ നി​ര്‍മി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം കെ.​സി. വേ​ണു​ഗോ​പാ​ല്‍ ആ​വ​ര്‍ത്തി​ച്ചു.

Tags:    
News Summary - Money for votes; Strict action should be taken - KC Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.