കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല അ​സി​സ്​​റ്റ​ൻ​റ്​ നി​യ​മ​നം: ഗ​വ​ർ​ണ​ർ റി​പ്പോ​ർ​ട്ട്​ തേ​ടി

തൃശൂർ: കേരള കാർഷിക സർവകലാശാലയിൽ പി.എസ്.സി മുഖേനയുള്ള അസിസ്റ്റൻറ് നിയമനത്തിൽ സീനിയോറിറ്റി പരിഗണിക്കാതെ ഉദ്യോഗാർഥികളെ ദൂരസ്ഥലങ്ങളിൽ നിയമിച്ചതിൽ ചാൻസലർ കൂടിയായ ഗവർണർ റിപ്പോർട്ട് തേടി. സർവകലാശാല ജനറൽ കൗൺസിൽ അംഗം എൻ.എൽ. ശിവകുമാറി​െൻറ പരാതിയുെട അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടി.

കഴിഞ്ഞമാസം പി.എസ്.എസി വഴി നിയമിച്ച നൂറോളം ഉദ്യോഗാർഥികളിൽ ഒന്ന് മുതൽ 18 വരെ റാങ്കിൽ ഉൾപ്പെട്ട തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 11 പേർ ഉണ്ടായിട്ടും പട്ടികയിൽ താഴെയുള്ളവർക്ക് സീനിയോറിറ്റി മറികടന്ന് നിയമനം നൽകിയതിൽ അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും ഉണ്ടായെന്ന് കാണിച്ചാണ് ഗവർണർക്ക് പരാതി ലഭിച്ചത്. ആദ്യ നിയമനത്തിൽ സൗകര്യപ്രദമായ സ്ഥലം നൽകണമെന്ന് വ്യവസ്ഥയുള്ളപ്പോൾ സർവകലാശാല ചട്ടങ്ങൾക്കും ജനറൽ കൗൺസിലിന് നൽകിയ ഉറപ്പിനും എതിരായാണ് നടന്നതെന്നും പരാതിയിൽ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽ ശിവകുമാർ ഇതുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു. ഉടൻ ഇറങ്ങുന്ന സ്ഥലംമാറ്റ ഉത്തരവുകളിൽ ദൂെര നിയമിച്ച സീനിയറായ ജീവനക്കാർക്ക് അവരുടെ ഒാപ്ഷൻ പ്രകാരം മാറ്റം നൽകാമെന്ന് വൈസ് ചാൻസലർ ഉറപ്പ് നൽകിയിട്ടുണ്ട്.

Tags:    
News Summary - agriculture university assistant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.